കണ്ണൂര്‍: നിർമ്മാണത്തിലിരിക്കുന്ന സെപ്റ്റിക് ടാങ്കില്‍ വീണ് മൂന്ന് വയസുകാരന് മരിച്ചു. കണ്ണൂർ തളിപ്പറമ്പ് മുക്കോലയിലെ പി.സി ബഷീറിന്റെ മകൻ തമീം ബഷീര്‍ ആണ് മരിച്ചത്.
ഇന്ന് വൈകീട്ട് 3.15നായിരുന്നു സംഭവം. നിര്‍മ്മാണം നടന്നുവരുന്ന വീടിന്റെ സെപ്റ്റിക് ടാങ്കില്‍ ഇന്നലെ പെയ്ത മഴയില്‍ വെള്ളം കെട്ടിക്കിടന്നിരുന്നു. കുട്ടികള്‍ കളിക്കുന്നതിനിടയില്‍ അബദ്ധത്തില്‍ കുഴിയില്‍ വീഴുകയായിരുന്നു.
Read more: പുൽപ്പള്ളി സഹകരണ ബാങ്ക് തട്ടിപ്പ്: കെപിസിസി ജനറൽ സെക്രട്ടറി കെ.കെ. എബ്രഹാമിന്റെ ജാമ്യാപേക്ഷ തള്ളി
ഒപ്പമുണ്ടായിരുന്ന ബന്ധുവായ മറ്റൊരു കുട്ടിയെ പരിക്കുകളോടെ കണ്ണൂരിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. കുട്ടി അപകടനില തരണം ചെയ്തതായി ആശുപത്രി അധികൃതര്‍ അറിയിച്ചു.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു,
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam