കൊച്ചി: ബ്രഹ്മപുരത്തേക്ക് വീണ്ടും കൊച്ചി കോർപ്പറേഷൻ്റെ മാലിന്യ നീക്കം. ഫോർട്ട് കൊച്ചിയിൽ നിന്ന് 3 വണ്ടികളാണ് വീണ്ടും ബ്രഹ്മപുരത്തേക്ക് മാലിന്യം നിക്ഷേപിക്കാനെത്തിയത്. സംഭവം വിവാദമായതോടെ മേയർ ഇടപെട്ട് ബ്രഹ്മപുരത്തേക്ക് മാലിന്യം കൊണ്ടു പോകുന്നത് നിർത്തിവെച്ചു.
എന്നാൽ, ഇത് ആശയവിനിമയത്തിലെ പിഴവാണെന്നാണ് കോർപ്പറേഷന്റെ വിശദീകരണം. സ്വകാര്യ ഏജൻസികൾ മാലിന്യം ശേഖരിക്കുന്നത് ആരംഭിച്ചെങ്കിലും ഫലപ്രദമല്ലെന്ന് ആക്ഷേപമുണ്ട്.
അതേസമയം കൊച്ചിയിൽ നിന്ന് മാലിന്യം ശേഖരിക്കാൻ തീരുമാനിച്ച കമ്പനിയെ മാധ്യമങ്ങളുടെ പേരിൽ ഭീഷണിപ്പെടുത്തിയെന്ന് മേയർ എം അനിൽകുമാർ ആരോപിച്ചു.
Read more : കെഎസ്ആര്‍ടിസി ബസിൽ യുവതിക്കുനേരെ ലൈംഗികാതിക്രമം; മലപ്പുറം സ്വദേശി അറസ്റ്റിൽ
കൊച്ചിയിലെ വീടുകളിൽ നിന്ന് മാലിന്യം ശേഖരിക്കാൻ മൂന്ന് സ്വകാര്യ കമ്പനികളെ ചുമതലപ്പെടുത്താൻ കോർപ്പറേഷൻ കഴിഞ്ഞ ദിവസം തീരുമാനിച്ചിരുന്നു. 21 പോയിന്റുകളിൽ നിന്നായി മാലിന്യം ശേഖരിക്കുമെന്നും ഇത് ബ്രഹ്മപുരത്തേക്ക് കൊണ്ടുപോകില്ലെന്നുമാണ് കോർപ്പറേഷൻ അറിയിച്ചിരുന്നത്. എന്നാൽ വ്യാഴാഴ്ച രാവിലെ വീണ്ടും കൊച്ചിയിൽ നിന്നുള്ള മാലിന്യം ബ്രഹ്മപുരത്തേക്ക് കൊണ്ടുപോകുകയായിരുന്നു. എന്നാൽ ഇത് ആശയവിനിമയത്തിലെ പിഴവാണെന്നാണ് വിശദീകരണം.
ജൂൺ ഒന്ന് മുതൽ ബ്രഹ്മപുരത്തേക്ക് ജൈവ മാലിന്യവും കൊണ്ടു പോകരുതെന്നായിരുന്നു ഹൈക്കോടതി നിർദ്ദേശം. ബ്രഹ്മപുരം തീ പിടുത്തത്തിൻ്റെ പശ്ചാത്തലത്തിലായിരുന്നു നിർണായക ഇടപെടൽ. ഇന്ന് മുതൽ മാലിന്യം ശേഖരിക്കാൻ കൊച്ചി കോർപ്പറേഷൻ സ്വകാര്യ ഏജൻസികളേയും ചുമതലപ്പെടുത്തി. അതിനിടയിലാണ് ഇന്ന് കോടതി നിർദേശം മറികടന്ന് വീണ്ടും ബ്രഹ്മപുരത്തേക്ക് കോർപ്പറേഷൻ്റെ മാലിന്യവണ്ടികളെത്തിയത്.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു,
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam