തിരുവനന്തപുരം: ഒരു യൂണിറ്റ് വൈദ്യുതിക്ക് ഇന്നു മുതൽ 19 പൈസ കൂടും. ഒന്പത് പൈസ സർചാർജ് ഈടാക്കുന്നതു തുടരാൻ വൈദ്യുതി റെഗുലേറ്ററി കമ്മീഷൻ ബുധനാഴ്ച അനുമതി നൽകിയിരുന്നു. ഇതിനു പുറമേ 10 പൈസ സർചാർജ് ഈടാക്കാൻ റഗുലേറ്ററി കമ്മീഷൻ അനുവദിച്ചിരുന്നത് ഇന്നു മുതൽ നടപ്പാക്കും. രണ്ട് സർ ചാർജും ഉൾപ്പെടെ ഇന്നുമുതൽ ഒരു യൂണിറ്റ് വൈദ്യുതിക്ക് 19 പൈസ കൂടും.
ജൂലൈ മുതൽ സെപ്റ്റംബർ വരെയുള്ള രണ്ടാം പാദത്തിൽ 30 പൈസ നിരക്കിലും ഒക്ടോബർ മുതൽ ഡിസംബർ വരെയുള്ള മൂന്നാം പാദത്തിൽ 14 പൈസ നിരക്കിലും സർചാർജ് ഈടാക്കാനാണ് വൈദ്യുതി ബോർഡ് റഗുലേറ്ററി കമ്മീഷനെ സമീപിച്ചത്. സൂഷ്മപരിശോധനയിൽ 285.04 കോടി രൂപ പിരിച്ചെടുക്കാനുള്ളതായി റഗുലേറ്ററി കമ്മീഷൻ കണ്ടെത്തി.
Read more:കുടുംബവഴക്ക്: പുരുഷവേഷത്തിലെത്തി ഭർതൃമാതാവിനെ കൊലപ്പെടുത്തിയ യുവതി അറസ്റ്റിൽ
വൈദ്യുതി നൽകുന്നതിൽ വീഴ്ച വരുത്തിയ നിലയത്തിൽ നിന്ന് 37 കോടി രൂപ വൈദ്യുതി ബോർഡ് പിഴ ഈടാക്കിയിട്ടുണ്ട്. അതേസമയം 10 പൈസ നിരക്കിൽ സർ ചാർജ് പിരിക്കാൻ കഴിഞ്ഞ ദിവസം വൈദ്യുതി റഗുലേറ്ററി കമ്മീഷൻ ഇറക്കിയ ഉത്തരവ് നടപ്പാക്കേണ്ടെന്ന് റഗുലേറ്ററി കമ്മീഷൻ യോഗം തീരുമാനിച്ചു.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു,
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam