എറണാകുളം: അനധികൃത സ്വത്ത് സമ്പാദനക്കേസിൽ കസ്റ്റംസ് മുൻ ഡെപ്യൂട്ടി കമ്മീഷണർ പി.ആർ. വിജയനും കുടുംബത്തിനും രണ്ട് വർഷം തടവുശിക്ഷ വിധിച്ച് കോടതി. കൊച്ചിയിലെ സിബിഐ കോടതിയുടേത് ആണ് നടപടി.
വിജയനും ഭാര്യയും മൂന്ന് പെൺമക്കളും തടവുശിക്ഷ അനുഭവിക്കണമെന്നും രണ്ടരക്കോടി രൂപ പിഴ ഒടുക്കണമെന്നും എറണാകുളം സിബിഐ കോടതി വ്യക്തമാക്കി. സിബിഐ സ്പെഷ്യൽ ജഡ്ജ് കെ കെ ബാലകൃഷ്ണൻ ആണ് കേസിൽ വിധി പറഞ്ഞത്.
Read more : പെരിന്തൽമണ്ണ തെരഞ്ഞെടുപ്പ് ; 482 ബാലറ്റുകൾ കാണാനില്ല; കൃത്രിമം നടന്നതായി തെരഞ്ഞെടുപ്പ് കമ്മീഷൻ
ഡെപ്യൂട്ടി കമ്മീഷണർ സ്ഥാനത്തിരിക്കെ വിജയൻ 78 ലക്ഷം രൂപ മൂല്യമുള്ള അനധികൃത സ്വത്തുക്കൾ സ്വന്തമാക്കിയതായി സിബിഐ അന്വേഷണത്തിൽ വ്യക്തമായിരുന്നു. കൂടാതെ തന്റെ ഔദ്യോഗിക പദവി പി ആർ വിജയൻ ദുരുപയോഗം ചെയ്തതായും സിബിഐ കണ്ടെത്തിയിരുന്നു. അനധികൃതമായി സമ്പാദിച്ച സ്വത്ത് ഭാര്യയുടെയും മക്കളുടെയും പേരിലേക്ക് മാറ്റിയിരുന്നു.
കുറ്റകൃത്യത്തിലെ ഗൂഢാലോചനയിൽ പങ്കാളികളായതോടെയാണ് കുടുംബത്തിനെതിരെയും കോടതി ശിക്ഷ വിധിച്ചത്. അഴിമതി നിരോധന നിയമപ്രകാരം ആയിരുന്നു സിബിഐയുടെ കേസ്.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു,
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam