ന്യൂഡൽഹി: സമരം ചെയ്യുന്ന ഗുസ്തി താരങ്ങളോടുള്ള നിലപാട് മയപ്പെടുത്തി കേന്ദ്രസര്‍ക്കാര്‍. സര്‍ക്കാര്‍ കായിക താരങ്ങള്‍ക്കൊപ്പമാണെന്ന് കായികമന്ത്രി അനുരാഗ് ഠാക്കൂര്‍ പറഞ്ഞു. അന്വേഷണം കഴിയുംവരെ താരങ്ങള്‍ കാത്തിരിക്കണമെന്നും മന്ത്രി ആവശ്യപ്പെട്ടു.
സമരം രാഷ്ട്രീയ വേദി ആക്കി മാറ്റില്ല എന്ന് താരങ്ങൾ പറഞ്ഞിട്ടും രാഷ്ട്രീയ നേതാക്കൾ സമരവേദിയിൽ എത്തുന്നു. അന്വേഷണം നിയമപ്രകാരം തന്നെ നടക്കും. ദില്ലി പോലീസിന്റെ അന്വേഷണത്തിൽ വിശ്വസിക്കണമെന്നും കേന്ദ്രമന്ത്രി പറഞ്ഞു. ഗുസ്തി താരങ്ങൾ ആവശ്യപ്പെട്ടത് പ്രകാരം തന്നെയാണ് നടപടികൾ സ്വീകരിച്ചത് എന്നും മന്ത്രി കൂട്ടിച്ചേർത്തു.
രാജ്യാന്തര സമ്മര്‍ദമുയര്‍ന്നതോടെയാണു താരങ്ങളോട് അല്‍പം കൂടി കാത്തിരിക്കണമെന്ന അഭ്യര്‍ഥനയുമായി മന്ത്രി അനുരാഗ് ഠാക്കൂര്‍ രംഗത്തെത്തിയത്. പൊലീസ് അന്വേഷണം പൂര്‍ത്തിയാക്കുംവരെ അരുതാത്തതൊന്നും ചെയ്യരുതെന്നും മന്ത്രി അഭ്യര്‍ഥിച്ചു.
Read more: കുറ്റക്കാരനെന്ന് കണ്ടെത്തിയാൽ ആത്മഹത്യ ചെയ്യും: വാദിച്ച് ബ്രിജ് ഭൂഷൺ
ബ്രിജ് ഭൂഷണ് എതിരായ പരാതിയില്‍ അന്വേഷണം തുടരുന്നതായി ഡല്‍ഹി പൊലീസും വ്യക്തമാക്കി. താരങ്ങളോടുള്ള സര്‍ക്കാര്‍ സമീപനത്തിനെതിരെ രാജ്യാന്തര ഒളിംപിക് കമ്മിറ്റിയും യുണൈറ്റഡ് വേള്‍ഡ് റെസ്ലിങും രംഗത്തെത്തിയിരുന്നു. 45 ദിവസത്തിനകം തിരഞ്ഞെടുപ്പ് നടത്തി പുതിയ കമ്മിറ്റി രൂപീകരിച്ചില്ലെങ്കില്‍ ഇന്ത്യന്‍ ഗുസ്തി ഫെഡറേഷന്‍റെ അഫിലിയേഷന്‍ റദ്ദാക്കുമെന്ന് യുഡബ്ല്യുഡബ്ല്യു മുന്നറിയിപ്പ് നല്‍കി.
അതേ സമയം ലൈംഗികാതിക്രമ കേസിൽ ഗുസ്തി ഫെഡറേഷൻ അധ്യക്ഷനും ബിജെപി എംപിയുമായ ബ്രിജ് ഭൂഷൺ സിംഗിനെതിരെ തെളിവ് ലഭിച്ചിട്ടില്ലെന്ന് ദില്ലി പൊലീസ്. തെളിവ് ലഭിക്കാതെ ഇദ്ദേഹത്തെ അറസ്റ്റ് ചെയ്യാനാകില്ലെന്നും ദില്ലി പൊലീസ് നിലപാടെടുത്തു. ബ്രിജ് ഭൂഷൻ തെളിവ് നശിപ്പിക്കാനോ പരാതിക്കാരെ സ്വാധീനിക്കാനോ ശ്രമിച്ചിട്ടില്ല. കേസിൽ 15 ദിവസത്തിനുള്ളിൽ കോടതിയിൽ റിപ്പോർട്ട് സമർപ്പിക്കുമെന്നും ദില്ലി പൊലീസ് വ്യക്തമാക്കി. കേസിൽ ശക്തമായ സമരവുമായി മുന്നോട്ട് പോകാൻ ഗുസ്തി താരങ്ങളും ഇവരെ പിന്തുണക്കുന്ന കർഷക സംഘടനകളും തീരുമാനിച്ചതിന് പിന്നാലെയാണ് ദില്ലി പൊലീസ് ഇക്കാര്യത്തിൽ പ്രതിയെ ന്യായീകരിച്ച് രംഗത്ത് വന്നിരിക്കുന്നത്.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു,
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam