കൊച്ചി : ലൂബ്രിക്കേഷൻ സാങ്കേതികവിദ്യ നൂതനത്വത്തിലെ ആഗോള നേതാവായ മൊബിൽ TM, കമ്പനിയുടെ പുതിയ ബ്രാൻഡ് അംബാസിഡറായി ബോളിവുഡ് സൂപ്പർ സ്റ്റാർ ഹൃതിക് റോഷനെ പ്രഖ്യാപിച്ചു. മനുഷ്യ പുരോഗതിയെ നയിക്കുക, ആത്മവിശ്വാസം വളർത്തുക, ഉപഭോക്താക്കളെ അവരുടെ യഥാർത്ഥ കഴിവുകൾ പുറത്തെടുക്കാൻ സഹായിക്കുക തുടങ്ങിയ മൊബിലിന്റെ ബ്രാൻഡ് മൂല്യങ്ങളെ ഉയർത്തിക്കാണിക്കുന്നതിനുള്ള വ്യക്തമായ തിരഞ്ഞെടുപ്പായി തന്റെ ആത്മവിശ്വാസത്തിനും എതിരില്ലാത്ത ഊർജ്ജനത്തിനും പേരുകേട്ട ഹൃതിക് റോഷൻ ഉയർന്നുവന്നു.
“ഇന്ത്യയിൽ ഞങ്ങളുടെ മൊബിൽ ലൂബ്രിക്കന്റ്സിനുവേണ്ടി ഹൃതിക് റോഷനുമായി പങ്കാളി ആകുന്നതിൽ ഞങ്ങൾ വളരെ ആവേശത്തിലാണ്. ഇന്ത്യയുടെ ലൂബ്രിക്കേഷൻ ആവശ്യങ്ങൾക്കുവേണ്ടി മൊബിലിന് എന്ത് നൽകാൻ കഴിയുമെന്നതിനെ കുറിച്ച് വ്യാപാര പങ്കാളികൾക്കും ഉപഭോക്താക്കൾക്കും ലഭിക്കുന്ന ആത്മവിശ്വാസത്തിൽ അദ്ദേഹത്തിന്റെ വ്യക്തിത്വം പ്രതിധ്വനിക്കുമെന്ന് ഞങ്ങൾ വിശ്വസിക്കുന്നു,’ പങ്കാളിത്തം പ്രഖ്യാപിച്ചു കൊണ്ട് ExxonMobil ലൂബ്രിക്കന്റ്സ് പ്രൈവറ്റ് ലിമിറ്റഡ് സിഇഒ വിപിൻ റാണ പറഞ്ഞു.
“മൊബിലുമായും അതിന്റെ ലോകമെമ്പാടും അംഗീകരിക്കപ്പെട്ട വിശ്വാസ്യതയുള്ള ബ്രാൻഡ് നാമവുമായും പങ്കാളിയാകുന്നതിനെ ഞാൻ പ്രതീക്ഷയോടെ നോക്കിക്കാണുകയാണ്. ജനങ്ങളുടെ ജീവിതത്തിലും സമൂഹത്തിലും മാറ്റം വരുത്തുന്നതിൽ ചാമ്പ്യൻമാരുടെ യഥാർത്ഥ പ്രചോദന ശക്തി ആത്മവിശ്വാസമാണ് ഞാൻ ശക്തമായി വിശ്വസിക്കുന്നു. അതാണ് മൊബിൽ ബ്രാൻഡും,’” ബ്രാൻഡ് പങ്കാളിത്തത്തെക്കുറിച്ച് ഹൃതിക് റോഷൻ അഭിപ്രായപ്പെട്ടു.
യഥാർത്ഥ തിരഞ്ഞെടുപ്പുകൾ നടത്തി ഒരാളുടെ ക്ഷേമത്തിന് മുൻതൂക്കം നൽകുന്നത് വളരെ പ്രധാനപ്പെട്ടതാണെന്ന സന്ദേശം ആവർത്തിച്ച് പറയുന്ന ഹൃതിക് റോഷൻ ത്രില്ലറായ ‘വിക്രം വേദ’യുമായി മൊബിൽ നേരത്തെ പങ്കാളിയായിരുന്നു.
ഒരു വർഷത്തിലധികമായി, മൊബിൽ സാങ്കേതികവിദ്യാ നേതാവ്, വിശ്വസ്തനായ പങ്കാളി എന്നീ നിലകളിൽ ലോകത്തിന്റെ ലൂബ്രിക്കേഷൻ ആവശ്യങ്ങൾ പൂർത്തീകരിച്ച് വരുന്നു. അതുല്യമായ എഞ്ചിൻ പ്രകടനവും അവരുടെ കാറുകൾ, ട്രക്കുകൾ, മോട്ടോർ സൈക്കിളുകൾ എന്നിവയ്ക്ക് സുരക്ഷയും ലഭിക്കാൻ മൊബിലിന്റെ ഉൽപന്നങ്ങൾ ഉപഭോക്താക്കളെ സഹായിക്കുന്നു. വ്യവസായ രംഗത്ത്, ലോകമെമ്പാടുമുള്ള ഉപഭോക്താക്കളെ- ഓരോ വ്യവസായത്തിലും- ചെലവ് കുറയ്ക്കാനും ഉൽപ്പാദന ക്ഷമത വർദ്ധിപ്പിക്കാനും ഉപകരണത്തിന്റെ കാര്യക്ഷമത മെച്ചപ്പെടുത്താനും മൊബിൽ സഹായിക്കുന്നു.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു