തിരുവനന്തപുരം: തിരുവനന്തപുരം മെഡിക്കൽ കോളജിൽ ചികിത്സാപിഴവ് മൂലം രോഗി മരിച്ചെന്ന് ആരോപണം. ആറ്റിങ്ങൽ, പൊയ്കമുക്ക് സ്വദേശിപ്ലസ് ടു വിദ്യാർഥിയായ മീനാക്ഷിയാണ് ഇന്നലെ തിരുവനന്തപുരം മെഡിക്കൽ കോളജിൽ മരിച്ചത്. കാത് കുത്തിയത് മൂലമുണ്ടായ അലർജി കാരണം മീനാക്ഷിയെ ഈ മാസം 17നാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ഇന്നലെ ഡിസ്ചാര്‍ജ് ചെയ്ത് വീട്ടില്‍ കൊണ്ടുപോകുമ്പോള്‍ മരണം സംഭവിക്കുകയായിരുന്നു.
ഹൃദയാഘാതമാണ് മരണകാരണം എന്നാണ് ഡോക്ടര്‍മാരുടെ വിശദീകരണം. കമ്മലില്‍ നിന്നാണ് മീനാക്ഷിക്ക് അലര്‍ജി ബാധിച്ചത്. ഈമാസം രണ്ടാം തീയതി വിദ്യാര്‍ഥിനിയെ വെഞ്ഞാറമൂട്ടിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ആരോഗ്യസ്ഥിതി മോശമായതിനെ തുടര്‍ന്ന് 17ന് മെഡിക്കല്‍ കോളജിലേക്ക് മാറ്റി.
ശനിയാഴ്ച മീനാക്ഷിയെ ഡിസ്ചാര്‍ജ് ചെയ്തു. വീട്ടിലേക്ക് മടങ്ങുന്നവഴി ഓട്ടോറിക്ഷയില്‍വച്ച് ദേഹാസ്വാസ്ഥ്യമുണ്ടാവുകയും ഛര്‍ദ്ദിക്കുകയും ചെയ്തു. തുടര്‍ന്ന് മെഡിക്കല്‍ കോളജിലേക്ക് എത്തിച്ചെങ്കിലും മരണം സംഭവിച്ചു.
മീനാക്ഷിയുടെ മരണത്തിന് കാരണം ചികിത്സാ പിഴവാണെന്ന് ആരോപിച്ച് പിതാവ് ലാലു ആറ്റിങ്ങൽ പൊലീസിൽ പരാതി നൽകി.ആറ്റിങ്ങൽ പൊലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്തു. പോസ്റ്റ്‌മോർട്ടം റിപ്പോർട്ട് ലഭിച്ചതിന് ശേഷം ആവശ്യമായ നടപടി സ്വീകരിക്കുമെന്ന് പൊലീസ് വ്യക്തമാക്കി.
എന്നാൽ ചികിത്സാ പിഴവ് ഉണ്ടായിട്ടില്ലെന്ന് തിരുവനന്തപുരംമെഡിക്കൽ കോളജ് അധികൃതർ വ്യക്തമാക്കി. മതിയായ ചികിത്സ നൽകിയെന്ന് മെഡി.കോളജ് സൂപ്രണ്ട് വ്യക്തമാക്കി. രോഗപ്രതിരോധ സംവിധാനം ശരീരത്തിന് എതിരായി പ്രവർത്തിക്കുന്ന അസുഖം കുട്ടിക്കുണ്ടെന്ന് ആശുപത്രി വിശദീകരിച്ചു.