കോഴിക്കോട്: അർധരാത്രിയിൽ നഗരത്തിൽ നിന്ന് യുവാവിനെ തട്ടിക്കൊണ്ടുപോയ സംഭവത്തിൽ മണിക്കൂറുകൾക്കകം പ്രതികളെന്ന് സംശയിക്കുന്ന സംഘം പിടിയിൽ. ഏഴു പേരടങ്ങുന്ന സംഘത്തെയാണ് നടക്കാവ് പോലീസ് വയനാട്ടിൽ നിന്ന് പിടികൂടിയത്. തട്ടിക്കൊണ്ടുപോകാന്‍ ഉപയോഗിച്ച KL 57 Y 1634 എന്ന നമ്പരിലുള്ള കാര്‍ പൊലീസ് കസ്റ്റഡിയിലെടുത്തു.
വയനാട്ടിൽ നിന്ന് പിടികൂടിയ പ്രതികളെയും യുവാവിനെയും രാത്രി വൈകി നടക്കാവ് പോലീസ് സ്റ്റേഷനിൽ എത്തിച്ചു. കഴിഞ്ഞ ദിവസം അർധരാത്രി 12.30ഓടെയാണ് കെഎസ്ആർടിസി ബസ് സ്റ്റാൻഡിന് സമീപത്തെ ഇന്ത്യൻ കോഫി ഹൗസ് പരിസരത്ത് നിന്ന് യുവാവിനെ ഒരു സംഘം തട്ടിക്കൊണ്ടുപോയത്.
അട്ടപ്പാടി സ്വദേശിയും കൊണ്ടോട്ടിയിലെ ടൈല്‍സ് വ്യാപാരിയുമായ യുവാവിനെയാണ് തട്ടിക്കൊണ്ടു പോയത്. സാമ്പത്തിക ഇടപാടുമായി ബന്ധപ്പെട്ട പ്രശ്നങ്ങള്‍ ആണ് തട്ടിക്കൊണ്ടു പോകലിന് കാരണമെന്ന് പൊലീസ് പറഞ്ഞു. സ്വര്‍ണ്ണക്കടത്തുമായി കേസിന് ബന്ധമില്ലെന്നും പ്രതികളെ സംബന്ധിച്ച് വിവരങ്ങള്‍ ലഭിച്ചിട്ടുണ്ടെന്നും പൊലീസ് വ്യക്തമാക്കി.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു