ന്യൂഡല്‍ഹി: ഉത്തരകൊറിയയില്‍ ബൈബിള്‍ കൈവശം സൂക്ഷിച്ചതിന് പിടിയിലായ ക്രിസ്തുമതവിശ്വാസികള്‍ക്ക് വധശിക്ഷയെന്ന് റിപ്പോർട്ട്. കുട്ടികളുള്‍പ്പെടെയുള്ള ഇവരുടെ കുടുബാംഗങ്ങള്‍ക്ക് ജീവപര്യന്തം തടവുശിക്ഷ ലഭിച്ചതായും യുഎസ് സ്റ്റേറ്റ് ഡിപാര്‍ട്ട്മെന്റ് പുറത്തുവിട്ട റിപ്പോര്‍ട്ടിൽ പറയുന്നു. ഏകദേശം 70,000 ക്രിസ്ത്യാനികള്‍ മറ്റ് മതവിശ്വാസികള്‍ക്കൊപ്പം ഉത്തര കൊറിയയില്‍ തടവില്‍ കഴിയുകയാണെന്ന് 2022 ലെ അന്താരാഷ്ട്ര മതസ്വാതന്ത്ര്യ റിപ്പോര്‍ട്ടില്‍ വ്യക്തമാക്കിയിരുന്നു.
മാതാപിതാക്കൾ ബൈബിൾ കൈവശം വെച്ച സംഭവത്തിലാണ് രണ്ടുവയസുള്ള കുട്ടിയെ ശിക്ഷിച്ചിരിക്കുന്നത്. ഇവരെ രാഷ്ട്രീയതടവുകാർക്കുള്ള കാമ്പിലാണ് പാർപ്പിച്ചിരിക്കുന്നത്. ഇവിടെ പാർപ്പിച്ചിട്ടുള്ള ക്രിസ്ത്യൻ തടവുകാർ ശാരീരിക മർദനമടക്കമുള്ള കഠിന ശിക്ഷകൾ നേരിടുന്നതായും റിപ്പോർട്ടിലുണ്ട്. ഉത്തരകൊറിയയിൽ മതപരമായ ആചാരങ്ങൾ പിന്തുടരുന്നവരെയും മതത്തെ സൂചിപ്പിക്കുന്ന സാധനങ്ങൾ കൈവശം വെക്കുന്നവരെയും വിശ്വാസപരമായ കാര്യങ്ങൾ പങ്കുവെക്കുന്നവരെയും ശിക്ഷിക്കുന്നത് പതിവാണെന്ന് യു.എസ് സ്റ്റേറ്റ് ഡിപാർട്മെന്റ് പറയുന്നു. മതപീഡനങ്ങള്‍ക്കും മനുഷ്യാവകാശലംഘനങ്ങള്‍ക്കും മിനിസ്ട്രി ഓഫ് സ്റ്റേറ്റ് സെക്യൂരിറ്റിയ്ക്ക് 90 ശതമാനം ഉത്തരവാദിത്വമുണ്ടെന്നും റിപ്പോര്‍ട്ട് ആരോപിക്കുന്നു.
മതപരമായ ആചാരങ്ങള്‍ പിന്തുടരുന്ന വ്യക്തികളെയും മതചിഹ്നങ്ങള്‍ കൈവശം സൂക്ഷിക്കുന്നവരേയും മതപുരോഹിതന്മാരുമായി ബന്ധപ്പെടുന്നവരേയും മതവിശ്വാസം പ്രചരിപ്പിക്കുന്നവരേയും ഉത്തര കൊറിയന്‍ ഭരണകൂടം വേട്ടയാടുകയാണെന്ന് കൊറിയ ഫ്യൂച്ചര്‍ പ്രസിദ്ധീകരിച്ച ഒരു റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടി യുഎസ് സ്റ്റേറ്റ് ഡിപാര്‍ട്ട്മെന്റ് ആരോപിച്ചു. അറസ്റ്റ്, തടവ്ശിക്ഷ, നിര്‍ബന്ധിതതൊഴില്‍, പീഡനം, വിചാരണ, ജീവിക്കാനുള്ള അവകാശം എന്നിവ നിഷേധിക്കുക, ലൈംഗികാതിക്രമത്തിനിരയാക്കുക എന്നിവയും മതവിശ്വാസികള്‍ക്ക് അനുഭവിക്കേണ്ടിവരുന്നതായും സ്റ്റേറ്റ് ഡിപാര്‍ട്ട്മെന്റ് പറയുന്നു.
അറസ്റ്റിലായവരെ ജയിലിലടച്ച് ലൈംഗിക പീഡനമുൾപ്പെടെയുള്ളവ നടത്തുന്നതായും റിപ്പോർട്ടുണ്ട്. ക്രിസ്ത്യൻ സമുദായത്തിലെ സ്ക്രീകൾ ഇത്തരത്തിൽ കൊടിയ മർദനമനുഭവിക്കുന്നതായി 2021 ഡിസംബറിൽ കൊറിയ ഫ്യൂച്ചർ റിപ്പോർട്ട് ചെയ്തിരുന്നു. അതിക്രമത്തിനിരയായ 151 സ്ത്രീകളുമായി സംസാരിച്ചാണ് അഭിമുഖം തയാറാക്കിയത്. നിലവിൽ ഉത്തരകൊറിയയുമായി യു.എസിന് നയതന്ത്രബന്ധമില്ല.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു