ജയ്പുര്‍: ജയ്പൂരിൽ വയോധികയെ കൊന്ന് മാംസം ഭക്ഷിച്ച യുവാവ് അറസ്റ്റില്‍. ഇരുപത്തിനാലുകാരനായ സുരേന്ദ്ര ഠാക്കൂര്‍ എന്നയാളാണ് പോലീസിന്റെ പിടിയിലായത്. രാജസ്ഥാന്‍ സര്‍ധന സ്വദേശിനിയായ ശാന്തി ദേവി(65)യെയാണ് ഇയാള്‍ കൊലപ്പെടുത്തിയത്. ഇയാള്‍ക്ക് പേവിഷബാധയുടെ ലക്ഷണങ്ങള്‍ ഉണ്ടായിരുന്നുവെന്ന് പോലീസ് പറയുന്നു.
രാജസ്ഥാനിലെ പാലി ജില്ലയില്‍ വെള്ളിയാഴ്ചയാണ് സംഭവം നടന്നത്. വീടിനു സമീപത്തെ സ്ഥലത്ത് കന്നുകാലികളെ തീറ്റുകയായിരുന്ന ശാന്തി ദേവിയെ സുരേന്ദ്ര ഠാക്കൂര്‍ കല്ലു കൊണ്ടിടിച്ചു കൊലപ്പെടുത്തുകയായിരുന്നു. പിന്നീട് ഇവരുടെ മാംസം ഇയാള്‍ ഭക്ഷിച്ചു. മാനസികനില തെറ്റിയവരെ പോലെയാണ് ഇയാള്‍ പെരുമാറിയിരുന്നതെന്നും ഇടയ്ക്കിടെ അക്രമാസക്തനായിരുന്നെന്നും പോലീസ് പറയുന്നു.
സുരേന്ദ്ര താക്കൂര്‍ ‘ഹൈഡ്രോഫോബിയ’ ബാധിതനാണെന്ന് ബംഗാര്‍ ആശുപത്രിയിലെ ഡോക്ടര്‍മാര്‍ പറഞ്ഞു. പണ്ട് എപ്പോഴോ ഇയാളെ ഭ്രാന്തന്‍ നായ കടിച്ചിരിക്കാം. എന്നാല്‍ അന്ന് മതിയായ ചികിത്സ ലഭിച്ചിട്ടുണ്ടായിരിക്കില്ലെന്നും ഡോക്ടര്‍മാര്‍ പറഞ്ഞു. കൊലപാതകം, നരഭോജനം തുടങ്ങിയ വകുപ്പുകള്‍ ചുമത്തിയാണ് ഇയാള്‍ക്കെതിരെ കേസെടുത്തിരിക്കുന്നത്.
ശാന്തി ദേവിയുടെ മകന്റെ പരാതിയെ തുടര്‍ന്നാണ് ഇയാളെ അറസ്റ്റ് ചെയ്തത്. ശാന്തി ദേവിയുടെ മൃതദേഹം പോസ്റ്റ്മാര്‍ട്ടത്തിനു ശേഷം ബന്ധുക്കള്‍ക്ക് വിട്ടുകൊടുത്തു.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു
















