തൊടുപുഴ: വയോധിക ദമ്പതികളെ വീടിനുള്ളില്‍ മരിച്ചനിലയില്‍ കണ്ടെത്തി. കാരിക്കോട് ഉണ്ടപ്ലാവ് തിമ്മലയില്‍ ഇസ്മായില്‍ (64), ഭാര്യ ഹലീമ (56) എന്നിവരാണ് മരിച്ചത്. ഹലീമ മുറിക്കുള്ളിൽ നിലത്ത് മരിച്ചു കിടക്കുകയായിരുന്നു. ഇസ്മായിലിനെ അടുക്കളയിൽ തൂങ്ങിമരിച്ച നിലയിലാണു കണ്ടെത്തിയത്.
വാട്ടര്‍ അതോറിറ്റിയിലെ ജീവനക്കാരനായ മകൻ മാഹിൻ ജോലി കഴിഞ്ഞ് വീട്ടിലെത്തിയപ്പോൾ വാതിൽ അടച്ചിട്ട നിലയിലായിരുന്നു. ജനാലയിലൂടെ നോക്കിയപ്പോൾ മുറിക്കുള്ളിൽ അനക്കമറ്റ് കിടക്കുന്ന ഹലീമയെ കണ്ടു. ഈ സമയം മൊബൈലില്‍ വിളിച്ചിട്ട് കിട്ടാത്തതിനാല്‍ ഇസ്മായിലിന്റെ സഹോദരനും വീട്ടിലെത്തിയിരുന്നു. പിന്നീട് അയൽക്കാരെയും വിവരമറിയിച്ച് വീടിന്റെ വാതിൽതുറന്ന് പരിശോധിച്ചപ്പോഴാണ് ഇസ്മായിലിനെയും മരിച്ചനിലയിൽ കണ്ടെത്തിയത്.
ഇരുവരും തമ്മിൽ വഴക്ക് പതിവായിരുന്നെന്നു പൊലീസ് പറഞ്ഞു. വഴക്കിനിടെ ഭാര്യയെ ആക്രമിച്ചു കൊലപ്പെടുത്തിയ ശേഷം ഇസ്മായിൽ തൂങ്ങിമരിച്ചതാകാമെന്നാണ് പൊലീസ് പറയുന്നത്.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു