ന്യൂഡൽഹി: പുതിയ പാർലമെന്റ് മന്ദിരത്തിന്റെ ഉദ്ഘാടന ചടങ്ങ് ബഹിഷ്കരിക്കാനുള്ള പ്രതിപക്ഷ പാർട്ടികളുടെ നീക്കത്തെ വിമർശിച്ച് ഡിപിഎപി പാർട്ടി അധ്യക്ഷൻ ഗുലാം നബി ആസാദ്. റിക്കോർഡ് സമയത്തിനുള്ളിൽ പുതിയ പാർലമെന്റ് മന്ദിരം സ്ഥാപിച്ചതിന് വിമർശിക്കുകയല്ല, ബിജെപി സർക്കാരിനെ അഭിനന്ദിക്കുകയാണ് പ്രതിപക്ഷം ചെയ്യേണ്ടതെന്ന് ഗുലാം നബി ആസാദ് പറഞ്ഞു.
പുതിയ പാർലമെന്റ് മന്ദിരം അനിവാര്യമായിരുന്നു. അതിന്റെ ഉദ്ഘാടനം നിർവഹിക്കുന്നത് പ്രധാനമന്ത്രിയാണോ രാഷ്ട്രപതിയാണോ എന്നത് വലിയ വിഷയമല്ല. ഉദ്ഘാടന ദിവസം ഡൽഹിയിൽ ഉണ്ടായിരുന്നെങ്കിൽ ഉറപ്പായും ചടങ്ങിൽ പങ്കെടുക്കുമായിരുന്നു. എന്നാൽ അന്ന് മറ്റൊരു പരിപാടിയുള്ളതിനാൽ ചടങ്ങിനെത്താനാകില്ല. പ്രതിപക്ഷം ചടങ്ങ് ബഹിഷ്കരിക്കുന്നതിനെ ശക്തമായി എതിർക്കുന്നെന്നും ഗുലാം നബി പറഞ്ഞു.
23 വർഷം മുമ്പ് ഞങ്ങൾ ഈ സ്വപ്നം കണ്ടു. അന്ന് താൻ പാർലമെന്ററി കാര്യ മന്ത്രിയായിരുന്നു. ശിവരാജ് പാട്ടീലിനോടും മുൻ പ്രധാനമന്ത്രി നരസിംഹ റാവുവുമായും താൻ ഇക്കാര്യം ചർച്ച ചെയ്തിരുന്നു. തങ്ങൾ ഒരു രൂപരേഖ തയറാക്കിയിരുന്നു. എന്നാൽ പാർലമെന്റ് മന്ദിരം പണിയാൻ കഴിഞ്ഞില്ല. പുതിയ പാർലമെന്റ് നിർമിച്ചത് വലിയ കാര്യമാണെന്നും ഗുലാം നബി കൂട്ടിച്ചേർത്തു.
ഇത്ര ചെറിയ സമയത്തിനുള്ളില്‍ പാര്‍ലമെന്റ് മന്ദിരത്തിന്റെ നിര്‍മാണം പൂര്‍ത്തിയാക്കിയത് അത്ര എളുപ്പമുള്ള കാര്യമല്ലെന്ന് പറഞ്ഞ ഗുലാം നബി, ഈ നേട്ടം കൈവരിച്ച കേന്ദ്രസര്‍ക്കാരിനെ അഭിനന്ദിക്കുകയും ചെയ്തു.
പുതിയ പാര്‍ലമെന്റ് മന്ദിരം പ്രധാനമന്ത്രി നരേന്ദ്ര മോദി ഉദ്ഘാടനം ചെയ്യുന്നതില്‍ പ്രതിഷേധിച്ച് കോണ്‍ഗ്രസ് ഉള്‍പ്പെടെ 19 പ്രതിപക്ഷ പാര്‍ട്ടികളാണ് മേയ് 28-ന് നടക്കുന്ന ഉദ്ഘാടന ചടങ്ങ് ബഹിഷ്കരിക്കുമെന്ന് അറിയിച്ചിട്ടുള്ളത്.

അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു