പെരുന്നാൾ പടമായി തിയേറ്ററിൽ പ്രേഷകർക്കുമുന്നിൽ എത്തിയ സുലൈഖാ മൻസിൽ ഒടിടി റിലീസിന്. ഡിസ്നി പ്ലസ് ഹോട്ട്സ്റ്റാറിലൂടെ മെയ് 30 മുതൽ ചിത്രം സ്ട്രീം ചെയ്യും. അഷ്റഫ് ഹംസ സംവിധാനം ചെയ്ത ചിത്രത്തിൽ ലുക്ക്മാന്‍ അവറാന്, അനാര്‍ക്കലി മരയ്ക്കാര്‍, ചെമ്പന്‍ വിനോദ് എന്നിവരാണ് പ്രധാന വേഷത്തിൽ എത്തിയിരിക്കുന്നത്. തിയറ്ററിൽ എത്തി ഒരു മാസത്തിന് ശേഷമാണ് ചിത്രം ഒടിടിയിലേക്ക് എത്തുന്നത്..
മലബാർ ഏരിയകളിൽ സൂപ്പർ ഹിറ്റായി മാറിയ ചിത്രം കേരളത്തിൽ നിന്നും വിദേശത്തു നിന്നും മികച്ച കളക്ഷൻ റെക്കോർഡാണ് സ്വന്തമാക്കിയത്. ചിത്രത്തിലെ ഗാനങ്ങൾ ജനഹൃദയം കീഴടക്കിയിരുന്നു. സെഞ്ച്വറി ഫിലിംസ് കേരളത്തിലെ തിയേറ്ററുകളിൽ എത്തിച്ച സുലൈഖാ മൻസിലിന്റെ നിർമ്മാണം ചെമ്പൻ വിനോദിന്റെ ചെമ്പോസ്കി മോഷൻ പിക്ചേഴ്സാണ്. ഗണപതി, ശബരീഷ് വർമ്മ, മാമുക്കോയ, ജോളി ചിറയത്ത്, അമൽഡ ലിസ്, ദീപ തോമസ്, അദ്രി ജോ, അർച്ചന പദ്മിനി, നിർമ്മൽ പാലാഴി തുടങ്ങിയവർ മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.ചെമ്പോസ്കി മോഷൻ പിക്ചേഴ്സിന്റെ ബാന്നറിൽ ചെമ്പൻ വിനോദ് ജോസ്, സുബീഷ് കണ്ണഞ്ചേരി, സമീർ കാരാട്ട് എന്നിവരാണ് ചിത്രത്തിന്റെ നിർമ്മാതാക്കൾ.
സുലൈഖാ മൻസിലിന്റെ അണിയറപ്രവർത്തകർ ഇവരാണ്. ഡി.ഓ.പി : കണ്ണൻ പട്ടേരി, എഡിറ്റർ : നൗഫൽ അബ്ദുള്ള, സംഗീത സംവിധാനം: വിഷ്ണു വിജയ്, പ്രൊഡക്ഷൻ ഡിസൈൻ : അനീഷ് നാടോടി, ചീഫ് അസ്സോസിയേറ്റ് ഡയറക്ടേഴ്സ് : ശബരീഷ് വർമ്മ, ജിനു തോമ, വസ്ത്രാലങ്കാരം: ഗഫൂർ മുഹമ്മദ്, മേക്ക്അപ്പ് : ആർ.ജി. വയനാടൻ, കൊറിയോഗ്രാഫി: ജിഷ്ണു, സൗണ്ട് ഡിസൈൻ : അരുൺ വർമ്മ, സൗണ്ട് മിക്സിങ്: ഡാൻ ജോസ്, എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ: ശ്രീജിത്ത് ബാലൻ, പ്രൊഡക്ഷൻ കൺട്രോളർ: ഡേവിസൺ സി ജെ, അസ്സോസിയേറ്റ് ഡയറക്ടേഴ്സ്: ഷിന്റോ വടക്കേക്കര, സഹീർ റംല, കളറിസ്റ്റ് : ലിജു പ്രഭാകർ, ഡിസൈൻ: സ്പെൽബൗണ്ട് സ്റ്റുഡിയോസ്, പി ആർ ഓ: പ്രതീഷ് ശേഖർ.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു