∙മേയ് 3/4
ഷിബിലി കോഴിക്കോട് ഒളവണ്ണയിലെ സിദ്ദീഖിന്റെ ഹോട്ടലിൽ ജീവനക്കാരനായി എത്തുന്നു
∙േമയ് 5–15
ഹോട്ടലിൽ മോഷണങ്ങളുണ്ടാകുന്നു; ഷിബിലിയെ പിരിച്ചു വിടാൻ സിദ്ദീഖ് തീരുമാനിക്കുന്നു
∙മേയ്18
ഉച്ചയ്ക്ക് ഷിബിലിയെ പിരിച്ചു വിടുന്നു. അരമണിക്കൂറിനകം സ്വന്തം കാറിൽ സിദ്ദീഖും പുറത്തേക്കു പോകുന്നു.
∙മേയ്18 , 3.40 PM
കോഴിക്കോട് എരഞ്ഞിപ്പാലത്തെ ‘ഡി കാസ ഇൻ’ ലോഡ്ജിൽ സിദ്ദീഖ് എത്തി 2 മുറികൾ എടുക്കുന്നു. കുറച്ചു കഴിഞ്ഞ് ഷിബിലിയും ഫർഹാനയും എത്തുന്നു. രാത്രി ആഷിഖ് എത്തുന്നു.
∙വൈകിട്ട് 4.30. ചിക് ബേക് ഹോട്ടൽ ജീവനക്കാരൻ സിദ്ദീഖിനെ ഫോണിൽ വിളിക്കുന്നു. അൽപം ദൂരെയാണെന്നും തിരിച്ചെത്താൻ രാത്രിയാകുമെന്നും മറുപടി.
9.00 ജീവനക്കാർ ഫോണിൽ വിളിക്കുമ്പോൾ സ്വിച്ച് ഓഫ്.
∙രാത്രി 9.00 സിദ്ദീഖിന്റെ മകന് ബാങ്ക് മെസേജ്. അക്കൗണ്ടിൽ നിന്ന് പണം പോയെന്ന്. സ്റ്റേറ്റ്മെന്റ് എടുത്ത് ഉറപ്പാക്കുന്നു.
∙മേയ് 19. ഉച്ച കഴിഞ്ഞ് 3.09
ഹോട്ടലിനോടു ചേർന്നു നിർത്തിയിട്ട കാറിന്റെ ഡിക്കിയിലേക്ക് ഷിബിലി ഒരു ട്രോളി ബാഗ് കയറ്റുന്നു. പിന്നീട് ഹോട്ടലിലേക്കു തിരിച്ചു കയറുന്നു.
∙3.15 ഷിബിലിയും ഫർഹാനയും ഒരുമിച്ചെത്തി രണ്ടാമത്തെ ട്രോളി ബാഗ് ഡിക്കിയിൽ കയറുന്നു. ഇരുവരും കാറിൽ കയറി പോകുന്നു.
∙മേയ് 22. സിദ്ദീഖിനെ കാണാതായെന്ന് പൊലീസിൽ പരാതി.
∙മേയ് 23 . ഫർഹാനയെ വീട്ടിൽ നിന്നു കാണാതാകുന്നു.
∙മേയ് 24. ഫർഹാനയുടെ വീട്ടുകാർ പൊലീസിൽ പരാതി നൽകുന്നു. സിദ്ദീഖിനെ കാണാതായെന്ന് എഫ്ഐആർ.
എടിഎം സിസിടിവികളിൽ നിന്നു പ്രതികളെക്കുറിച്ചു സൂചന. ചിക് ബേക് ഹോട്ടൽ ജീവനക്കാർ ദൃശ്യങ്ങളിൽനിന്ന് ഷിബിലിയെ തിരിച്ചറിയുന്നു. ഫോൺ സൂചനകൾ വഴി ആഷിഖ് പാലക്കാട്ട് പിടിയിലാകുന്നു.
∙മേയ് 25 രാത്രി 7. റെയിൽവേ സുരക്ഷാ സേന ഷിബിലിനെയും ഫർഹാനയെയും എഗ്മൂർ പ്ളാറ്റ്ഫോമിൽ കണ്ടെത്തുന്നു.
∙മേയ് 26. പുലർച്ചെ12.45. സിദ്ദീഖിന്റെ മൃതദേഹം അടങ്ങിയ ട്രോളി ബാഗുകൾ അട്ടപ്പാടി ചുരത്തിൽ ഉണ്ടെന്നു പൊലീസ് ഉറപ്പു വരുത്തുന്നു. കോഴിക്കോട്ടെ ‘ഡി കാസ ഇന്’ ലോഡ്ജിൽ പൊലീസ് പരിശോധന.
∙9.40. രണ്ടു ട്രോളി ബാഗുകളും കൊക്കയിൽ നിന്നു പുറത്തെത്തിക്കുന്നു.
∙10 മണി. മലപ്പുറം പൊലീസ് എഗ്മൂറിലെത്തി ഷിബിലിയെയും ഫർഹാനയെയും കസ്റ്റഡിയിലെടുക്കുന്നു.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു