പാലക്കാട്: അട്ടപ്പാടി ശിരുവാണി പുഴയിൽ വിദ്യാര്‍ത്ഥി മുങ്ങി മരിച്ചു. പൊന്നാനി അത്താണി സ്വദേശി അമീൻ മുഹമ്മദാണ് (19) മരിച്ചത്. വളാഞ്ചേരി മജ്ലിസ് കോളജ് വിദ്യാർഥിയാണ്.
സ്കൂളിലെ പഠന യാത്രയുടെ ഭാഗമായാണ് വിദ്യാര്‍ഥികള്‍ അട്ടപ്പാടിയില്‍ എത്തിയത്. കുളിക്കുന്നതിനിടെ വിദ്യാര്‍ഥി വെള്ളത്തിലേക്ക് കുഴഞ്ഞുവീഴുകയായിരുന്നെന്ന് അധ്യാപകരും വിദ്യാര്‍ഥികളും പറയുന്നു. മൃതദേഹം അഗളി സാമൂഹിക ആരോഗ്യ മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്.
















