പതിനാറാം കേരള നിയമസഭയുടെ രണ്ടാം സമ്മേളനത്തിന് ഇന്ന് തുടക്കമാകും. ഈ മാസം 29 വരെ നീളുന്ന സമ്മേളനം ഇടവേളകൾ ഉൾപ്പെടെ ആകെ ഒമ്പത് ദിവസമാണ് ചേരുക.
വയോജന ബിൽ അവതരിപ്പിക്കുന്നതും സ്വകാര്യ സർവകലാശാല ബിൽ പിൻവലിക്കാനുള്ള പ്രമേയവും സമ്മേളനത്തിലെ പ്രധാന അജണ്ടകളാണ്. ഉന്നതവിദ്യാഭ്യാസ മന്ത്രി റോജി എം. ജോണാണ് പ്രമേയം അവതരിപ്പിക്കുക.
വയോജനങ്ങളുടെ സംരക്ഷണവും അവകാശങ്ങളും ഉറപ്പാക്കുന്നതിനുള്ള സമഗ്രമായ വയോജന ബിൽ സമ്മേളനത്തിൽ അവതരിപ്പിക്കും. നേരത്തേ എൽഡിഎഫ് സർക്കാർ പാസാക്കിയ സ്വകാര്യ സർവകലാശാല ബിൽ പിൻവലിക്കുന്നതിനുള്ള പ്രമേയവും സഭയുടെ പരിഗണനയ്ക്ക് വരും.
മുഖ്യമന്ത്രിയുടെ വിമാനയാത്ര, മന്ത്രിമാരുടെ വിദേശയാത്ര, വൈദ്യുതി നിയന്ത്രണം, മന്ത്രി കെ.എം. ഷാജിയുടെ ആഡംബര കാർ യാത്ര തുടങ്ങിയ വിഷയങ്ങൾ ഉയർത്തി സർക്കാരിനെതിരെ ശക്തമായ വിമർശനം ഉന്നയിക്കാനാണ് പ്രതിപക്ഷത്തിന്റെ നീക്കം.
ഇതിനു പുറമേ ആരോഗ്യ മേഖലയിലെ മരുന്നുക്ഷാമം, ജീവനക്കാരുടെ പ്രതിസന്ധി, വൈദ്യുതി നിയന്ത്രണം തുടങ്ങിയ വിഷയങ്ങളും ചർച്ചയായേക്കും.















