തിരുവനന്തപുരം: സർക്കാരിനെതിരെ കെട്ടിപ്പൊക്കുന്ന ആരോപണങ്ങൾ ജനങ്ങൾ വിശ്വസിക്കില്ലെന്നും ആരോപണം ഉന്നയിക്കുന്നവർ അപഹാസ്യരാവുമെന്നും മുഖ്യമന്ത്രി പിണറായി വിജയൻ. എഐ കാമറ വിവാദം ഉയർന്നതിന് ശേഷം ആദ്യമായി നടത്തിയ പരസ്യപ്രതികരണത്തിലാണ് മുഖ്യമന്ത്രി ഈ പരോക്ഷ വിമർശനം ഉന്നയിച്ചത്. കെജിഒഎ സംസ്ഥാന സമ്മേളനം ഓൺലൈനായി ഉദ്ഘാടനം ചെയ്യവേയാണ് മുഖ്യമന്ത്രി ഇക്കാര്യങ്ങൾ പറഞ്ഞത്.
കേരളമാണ് രാജ്യത്തെ അഴിമതി കുറഞ്ഞ സംസ്ഥാനം. അതില്‍ താന്‍ തൃപ്തനല്ല, അഴിമതി ഇല്ലാത്ത സംസ്ഥാനമെന്ന പേരാണ് കേരളത്തിനു വേണ്ടത്. നാടിന്റെ പൊതുവായ പുരോഗതിയാണ് സര്‍ക്കാര്‍ ലക്ഷ്യം. ജനങ്ങളെ മുന്നില്‍ കണ്ടുള്ള പ്രവര്‍ത്തനരീതി ഉദ്യോഗസ്ഥര്‍ക്കുവേണം. സര്‍ക്കാരിനെതിരെ ദുരാരോപണങ്ങള്‍ നടക്കുകയാണ്.
എല്ലാ വികസനങ്ങളും തടയുകയെന്നതിൽ ബിജെപിക്കും യുഡിഎഫിനും ഒരേ മാനസികാവസ്ഥയാണ്. ഇല്ലാ കഥകളുണ്ടാക്കുക, ദുരാരോപണങ്ങൾ ഉന്നയിക്കുക എന്നിവയാണ് ഇരുകൂട്ടരുടേയും പരിപാടി. പക്ഷേ ഒന്നും ഏൽക്കുന്നില്ല. യുഡിഎഫ് സംസ്കാരത്തിലല്ല എൽഡിഎഫ് നിൽക്കുന്നത്. കെട്ടിപ്പൊക്കുന്ന ആരോപണങ്ങള്‍ ജനം വിശ്വസിക്കുമെന്ന് ആരും കരുതേണ്ട. ആ പൂതിയൊന്നും ഏശില്ല. ആരോപണം ഉന്നയിക്കുന്നവര്‍ അപഹാസ്യരാകുമെന്നും മുഖ്യമന്ത്രി പറഞ്ഞു.
ജനങ്ങൾക്ക് ഭരണത്തിൽ സംതൃപ്തിയുണ്ടാവുകയെന്നതാണ് പ്രധാനം. പരമ്പരാഗത ഫയൽ നീക്ക രീതികൾ മാറി വരുകയാണെന്നും മുഖ്യമന്ത്രി പറഞ്ഞു. കേരളമാണ് രാജ്യത്ത് അഴിമതി കുറഞ്ഞ സംസ്ഥാനം. അതിൽ തൃപ്തനല്ല. അഴിമതി ഇല്ലാത്ത സംസ്ഥാനമെന്ന പേരാണ് കേരളത്തിനു വേണ്ടത്. നാടിൻ്റെ പൊതുവായ വികസനമാണ് സർക്കാർ ലക്ഷ്യമിടുന്നത്. ജനങ്ങളുടെ ക്ഷേമത്തിനും സർക്കാർ അതിയായ പ്രാധാന്യം നൽകുന്നുണ്ട്. ജനങ്ങളെ മുന്നിൽ കണ്ടു കൊണ്ടുള്ള പ്രവർത്തന രീതിയായിരിക്കണം ഉദ്യോഗസ്ഥർ സ്വീകരിക്കേണ്ടതെന്നും മുഖ്യമന്ത്രി പറഞ്ഞു. സാമ്പത്തികമായി വലിയ ശേഷിയില്ലാത്ത സംസ്ഥാനമാണ് കേരളം. എന്നാൽ അതിൻ്റെ പേരിൽ പക്ഷെ ഒരു വികസന പ്രവർത്തനവും തടഞ്ഞില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
യുഡിഎഫിന്റെ ദുസ്ഥിതിയിൽ സർക്കാരിന് ഒന്നും ചെയ്യാനില്ല. കൈയ്യിലിരിപ്പാണ് യുഡിഎഫിനെ ഈ സ്ഥിതിയിലെത്തിച്ചത്. 2021-ൽ കോലാഹലങ്ങൾ ഉയർന്നിട്ടും ജനം സർക്കാരിന്റെ കൂടെനിന്നു. എല്ലാ വികസനങ്ങളും തടയുകയെന്നതിൽ ബിജെപിയും യുഡിഎഫും ഒരേ മാനസികാവസ്ഥയിൽ ആണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
















