കൊല്ലം: നീണ്ടകരയിൽ മുഖ്യമന്ത്രി പിണറായി വിജയന് നേരെ കരിങ്കൊടി. ആർവൈഎഫ് പ്രവർത്തകർ മുഖ്യമന്ത്രിയെ കരിങ്കൊടി കാണിച്ചു. ആഴക്കടൽ മത്സ്യബന്ധന ബോട്ടുകളുടെ വിതരണോദ്ഘാടനം നിർവഹിച്ചു മടങ്ങവെ, ശക്തികുളങ്ങരയിലാണു മുഖ്യമന്ത്രിക്കു നേരെ പ്രതിഷേധം. പ്രതിഷേധിച്ചവരെ പൊലീസ് കസ്റ്റഡിയിലെടുത്തു.
മത്സ്യത്തൊഴിലാളികളെ കൈപിടിച്ചുയർത്തുകയാണ് സർക്കാരിന്റെ ലക്ഷ്യമെന്ന് പദ്ധതി ഉദ്ഘാടനം ചെയ്ത് മുഖ്യമന്ത്രി പറഞ്ഞു. കേരളത്തിന്റെ സൈന്യത്തിനു വേണ്ടി യാനം നിർമിക്കാനായതു നേട്ടമായി. സംസ്ഥാനത്തെ തിരഞ്ഞെടുക്കപ്പെട്ട 51 മത്സ്യമാർക്കറ്റുകൾ നവീകരിക്കാൻ 137.81 കോടി അനുവദിച്ചെന്നും മുഖ്യമന്ത്രി പറഞ്ഞു.
നോർവേയുടെ സഹായത്തോടെ കൂടുകളിൽ മൽസ്യം കൃഷി ചെയ്യുന്ന പദ്ധതി നടപ്പാക്കുമെന്നും ആർട്ടിഫിഷ്യൽ ഇന്റലിജൻസിന്റെ സഹായവും ഇതിനായി തേടുമെന്നും അദ്ദേഹം വ്യക്തമാക്കി.
















