മലപ്പുറം: നിലമ്പൂരിൽ 14 ദിവസം പ്രായമുള്ള കുട്ടി മരിച്ചു. മരുത വെണ്ടേക്കുംപൊട്ടി ആദിവാസി കോളനിയിലെ ഇണ്ണിമാൻ – ഇന്ദിര ദമ്പതികളുടെ കുട്ടിയാണ് മരിച്ചത്.
അഞ്ചു ദിവസമായി കുഞ്ഞിന് ദഹന പ്രക്രിയ നടക്കാത്തതിനാൽ ചികിത്സ തേടിയിരുന്നു. കുഞ്ഞിന്റെ മൃതദേഹം നിലമ്പൂർ ഗവ ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി.
















