പുനലൂർ: നാഷണൽ ചൈൽഡ് ഡെവലപ്പ്മെന്റ് കൗൺസിൽ (എൻ സി ഡി സി) കേരള റീജിയൻ ഏകദിന സൗജന്യ പ്രാക്ടിക്കൽ സ്പോക്കൺ ഇംഗ്ലീഷ് പരിശീലനവും പുരസ്കാര വിതരണവും സംഘടിപ്പിച്ചു. പുനലൂർ ബാബാജി ഹാളിൽ നടന്ന പരിശീലന ക്ലാസ് അഞ്ചൽ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് രാധ രാജേന്ദ്രൻ ഉദ്ഘാടനം ചെയ്തു. പുനലൂർ മുനിസിപ്പൽ വൈസ് ചെയർമാൻ ഡി. ദിനേശൻ അധ്യക്ഷത വഹിച്ചു.
സാനി (സാനീസ് മീഡിയ), എ. കെ. നസീർ (പ്രസിഡന്റ്, പുനലൂർ സാംസ്കാരിക സമിതി), മൊയ്തു അഞ്ചൽ (ന്യൂസ് കേരളം), അനിൽ പന്തപ്ലാവ് (എഴുത്തുക്കാരൻ, ജേർണലിസ്റ്റ്) എന്നിവർക്കാണ് പുരസ്കാരം നൽകിയത്. ഗ്ലോബൽ ഗുഡ്വിൽ അംബാസഡർ, ബാബ അലക്സാണ്ടർ പുരസ്കാരങ്ങൾ സമ്മാനിച്ചു.
മുൻ മുൻസിപ്പൽ ചെയർപേഴ്സൺ നിമ്മി എബ്രഹാം, മഹേഷ് ഭഗത് (വോയ്സ് ഓഫ് പുനലൂർ), ശിൽപ്പ മുരളി (പി. ആർ. ഒ, എൻ സി ഡി സി) ജയശ്രീ എസ് (പി. ആർ. ഒ ) എൻ സി ഡി സി, ദിയ പി നായർ എന്നിവർ പ്രസംഗിച്ചു. സ്പോക്കൺ ഇംഗ്ലീഷ് പ്രാക്ടിക്കൽ പരിശീലനത്തിന് ബാബ അലക്സാണ്ടർ നേതൃത്വം നൽകി.