14 മൊബൈൽ ആപ്പ്ളിക്കേഷനുകൾക്ക് നിരോധനമേർപ്പെടുത്തി കേന്ദ്ര സര്‍ക്കാര്‍

ന്യൂഡല്‍ഹി: കൂടുതല്‍ മൊബൈൽ ആപ്പ്ളിക്കേഷനുകൾക്ക് നിരോധനമേർപ്പെടുത്തി കേന്ദ്ര സര്‍ക്കാര്‍. ഭീകരവാദ പ്രവർത്തനങ്ങൾക്കായി പാക്കിസ്ഥാനില്‍ നിന്ന് നിര്‍ദേശങ്ങള്‍ സ്വീകരിക്കാനും തീവ്രവാദ സംഘങ്ങള്‍ ചില ആപ്പുകൾ ഉപയോഗിക്കുന്നതായി കേന്ദ്രം നേരത്തെ തന്നെ അറിയിച്ചിരുന്നു. ഈ ആപ്പുകളെ നാളുകളായി കേന്ദ്രം നിരീക്ഷിച്ചു വരികയുമായിരുന്നു.

തുടർന്നാണ് ഇന്ന് 14 ആപ്പുകൾക്ക് നിരോധനം ഏർപ്പെടുത്തി കേന്ദ്രം ഉത്തരവ് പുറത്തിറക്കിയത്. ഐ എം ഒ, ക്രിപ് വൈസര്‍, എനിഗ്മ, സേഫ് സ്വിസ്സ്, വിക്കര്‍മി, മീഡിയഫയര്‍, ബ്ര്യാര്‍, ബിചാറ്റ്, നന്ദ്‌ബോക്‌സ്, കോന്യോന്‍, എലമെന്റ്, സെക്കന്‍ഡ് ലൈന്‍, സാംഗി, ത്രീമ എന്നിവയടക്കം 14 ആപ്പുകളാണ് നിരോധിച്ചത്.