തിരുവനന്തപുരം: വാഹനത്തിൽ കോക്ടെയിൽ വിൽപന നടത്തിയ യുവാവ് എക്സൈസ് പിടിയിൽ. കുമാരപുരം പൊതുജനം റോഡിൽ ഇഷാൻ നിഹാൽ ആണ് അറസ്റ്റിലായത്.
വീട്ടുമുറ്റത്ത് ബാറിന് സമാനമായി സജ്ജീകരിച്ച വാനിലായിരുന്നു മദ്യ വിൽപ്പന. എക്സൈസിന് വാട്സ്ആപ്പ് വീഡിയോ വഴി ലഭിച്ച ദൃശ്യത്തിന്റെ അടിസ്ഥാനത്തില്‍ നടത്തിയ പരിശോധനയിലാണ് ഇഷാൻ നിഹാൽ പിടിയിലായത്.
ഇയാളിൽ നിന്ന് 10 ലിറ്റർ വിദേശ മദ്യവും 38 ലിറ്റർ ബിയറും കണ്ടെടുത്തു. സമൂഹമാധ്യമങ്ങളിൽ കോക്ടെയിൽ വിൽപ്പനയെക്കുറിച്ച് ഇയാള്‍ പരസ്യം നൽകുകയും ചെയ്തിരുന്നു. അബ്കാരി നിയമലംഘനത്തിനാണ് കേസെടുത്തത്. ഇയാളുടെ വാഹനവും എക്സൈസ് പിടിച്ചെടുത്തു.
















