എ ഐ ക്യാമറ ഇടപാടിലെ അഴിമതി സംബന്ധിച്ചുള്ള രേഖകൾ സമർത്ഥിച്ചുള്ള എന്റെ വെളിപ്പെടുത്തൽ ചർച്ച വിഷയമായിരിക്കെ കെൽട്രോൺ എം.ഡിയുടെ വിശദീകരണം വെളുക്കാൻ തേച്ചത് പണ്ടായി എന്നു പറഞ്ഞതു പോലെയായി.
സേഫ് കേരള പദ്ധതി 151 കോടി രൂപയിൽ നിന്നും 232 കോടിയാക്കി വർദ്ധിപ്പിച്ച നടപടി കെൽട്രോണിന്റെ മറ്റു ചിലവുക്കൾ കൂടി ഉൾപ്പെടുത്തിയതിനാലാണ് എന്ന തരത്തിലുള്ളത് ശരിയല്ല. സർക്കാർ ഉത്തരവ് മറികടന്ന് ആരെ സഹായിക്കാനാണ് സ്വകാര്യ കമ്പനിക്ക് ടെണ്ടർ നൽകിയത് എന്ന ചോദ്യം നിലനിൽക്കുകയാണ്. അഴിമതിയെ ന്യായീകരിക്കാനല്ലാതെ തെറ്റ് തിരുത്താൻ ഇവർ തയ്യാറകുന്നില്ല..
ഇത്തരത്തിൽ ഒന്നാം പിണറായി സർക്കാരിന്റെ ഓരോ അഴിമതി പുറത്തു കൊണ്ടു വന്നപോൾ രാജാവിനെക്കാൾ വലിയ രാജഭക്തിയോടെ അഴിമതികളെ ന്യായീകരിച്ച മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി ശിവശങ്കരനെ കേരളം അത്ര പെട്ടെന്ന് മറക്കില്ല , സമാനമായ രീതിയിലാണ് കെൽട്രോൺ എം ഡി അഴിമതിയെ ന്യായീകരിക്കുന്നത് ,
കെൽട്രോൺ എംഡി നാരായണ മൂർത്തിക്ക് ശിവശങ്കരന്‍റെ അനുഭവം ഉണ്ടാകാതിരിക്കട്ടെ…
റോഡ് സുരക്ഷയെ ആരും എതിർക്കുന്നതേയില്ല അതിന്റെ പേരിലുള്ള ക്യാമറ കണ്ണുകൾ ഉന്നതരെ സ്പർശിക്കാതെ പാവപ്പെട്ടവരെ മാത്രം ഉന്നം വയ്ക്കുന്നതാണ് ഖേദകരം…