ന്യൂഡൽഹി: കെഎസ്‌യു പുനഃസംഘടനയിൽ ഭാരവാഹികളായ വിവാഹിതരെ മാറ്റുന്നു. കെ.സുധാകരന്റെ ശക്തമായ എതിർപ്പിനു വഴങ്ങിയാണ് ദേശീയ നേതൃത്വത്തിന്റെ തീരുമാനം. വിവാഹിതരും ഉപാധ്യക്ഷന്മാരുമായ വിശാഖ് പത്തിയൂരും എൻ.അനന്തനാരായണനും രാജിവച്ചു.
കെഎസ്‌യു പുനഃസംഘടനയ്ക്കെതിരെ കെപിസിസി അധ്യക്ഷൻ കെ.സുധാകരൻ ഉയർത്തിയ കലാപക്കൊടി ഫലം കണ്ടു. മാനദണ്ഡങ്ങൾ ലംഘിച്ച് ഗ്രൂപ്പ് താൽപര്യങ്ങൾ സംരക്ഷിക്കാൻ ഭാരവാഹികളാക്കിയ വിവാഹിതരെയും പ്രായപരിധി പിന്നിട്ടവരെയും നീക്കണമെന്ന സുധാകരന്റെ കടുത്ത നിലപാടിന് മുൻപിൽ ദേശീയ നേതൃത്വം വഴങ്ങി. വിവാഹിതരോട് രാജിവച്ച് ഒഴിയാൻ അനൗദ്യോഗികമായി നിർദേശം നൽകി.
വിവാഹിതരായ അഞ്ചു പേർ രാജിവയ്ക്കാനുണ്ട്. പ്രായപരിധി പിന്നിട്ട അഞ്ചു പേരും ജംബോ പട്ടികയിൽ ഇടം നേടിയിരുന്നു.
















