തിരുവനന്തപുരം ; ടെക്നോപാര്‍ക്ക് പ്രീമിയര്‍ ലീഗ് 2022 ഫൈനലിലെ ആവേശകരമായ മത്സരത്തില്‍ അലിയന്‍സ് വൈറ്റ്സ്നെ തോല്‍പ്പിച്ച് എച്ച് ആന്‍ഡ് ആര് ബ്ലോക്ക് ചാംപ്യന്മാരായി. മെന്‍സ് ടൂര്‍ണമെന്റില്‍ 15 ടീമുകളും വിമന്‍സ് ടൂര്‍ണമെന്റില്‍ 20 ടീമുകളുമുള്പ്പടെ 172 ടീമുകള്‍ മത്സരിച്ച ടൂര്‍ണമെന്റ് നാലു മാസം നീണ്ടു നിന്നു. അവസാന ഓവര്‍ വരെ ആവേശം നീണ്ടു നിന്ന ഫൈനലില്‍ എച്ച് ആന്‍ഡ് ആര് ബ്ലോക്ക് ഏഴു റണ്‍സിനാണ് വിജയിച്ചത്.
ആദ്യം ബാറ്റ് ചെയ്ത എച്ച് ആന്‍ഡ് ആര് ബ്ലോക്ക് പത്ത് ഓവറില്‍ അന്‍പത് റണ്‍സെടുത്ത് ഓള് ഔട്ടായി. മറുപടി ബാറ്റിങ്ങിനിറങ്ങിയ അലിയന്‍സ് വൈറ്റ്സിനെ 7.4 ഓവറില്‍ 43 റണ്‍സിന് ഓള്‍ഔട്ടാക്കി. ടൂര്‍ണമെന്റിലെ വിജയികള്‍ക്കുള്ള സമ്മാനദാനം ടെക്നോപാര്‍ക്ക് സി.ഇ.ഒ കേണല്‍ സഞ്ജീവ് നായര്‍ (റിട്ട) നിര്‍വഹിച്ചു. വേള്‍ഡ് അമേച്വര്‍ ബോക്സിങ്ങ് ചാംപ്യന്‍ഷിപ്പ് 2006 ഗോള്‍ഡ് മെഡലിസ്റ്റ് കെ.സി ലേഖ, ക്വസ്റ്റ് ഗ്ലോബല്‍ ഏഷ്യ ആന്‍ഡ് യൂറോപ്പ് ഫെസിലിറ്റീസ് ഹെഡ് സാജിദ് ഹുസൈന് എന്നിവര്‍ പങ്കെടുത്തു.
ജി.ആര് ശിവകുമാര്‍ (എച്ച് ആന്‍ഡ് ആര് ബ്ലോക്ക് ബ്ലൂ) ആണ് പ്ലയര്‍ ഓഫ് ദ ടൂര്‍ണമെന്റ്, ഷാനു എസ്. കുമാര്‍ (എച്ച് ആന്‍ഡ് ആര് ബ്ലോക്ക് ബ്ലൂ) ആണ് ബെസ്റ്റ് ബാറ്റര്‍, ബെസ്റ്റ് ബോളറായി ജിതിന് ആര് (അലിയന്‍സ് വൈറ്റ്സ്), പ്ലെയര്‍ ഓഫ് ദ ഫൈനലായി ശ്രീജിത്ത് എസ്.എം (എച്ച് ആന്‍ഡ് ആര് ബ്ലോക്ക് ബ്ലൂ) എന്നിവരെയും തെരഞ്ഞെടുത്തു.
വുമണ്‍സ് ക്രിക്കറ്റ് ലീഗ് 2023ന്റെ ഫൈനലില്‍ യു.എസ്.ടി ജി.സി.സി ചാംപ്യന്മാരായി. ഇന്‍ഫോസിസിനെയാണ് (ഏഴ് ഓവറില്‍ നാല് വിക്കറ്റ് നഷ്ടത്തില്‍ 52 റണ്‍സ്) യു.എസ്.ടി ജി.സി.സി (ഏഴ് ഓവറില്‍ നാല് വിക്കറ്റ് നഷ്ടത്തില്‍ 56 റണ്‍സ്) പരാജയപ്പെടുത്തിയത്. ആര്.എസ് സ്മിത (ഇന്‍ഫോസിസ്) ആണ് ബെസ്റ്റ് ബാറ്റര്‍, അക്ഷത യുറാനെ (യു.എസ്.ടി ജി.സി.സി) ബെസ്റ്റ് ബോളറായും ആര്യ സാരങ്ക് (യു.എസ്.ടി ജി.സി.സി) പ്ലയര്‍ ഓഫ് ദ ഫൈനലായും അമലുമോള്‍ (ഇന്‍ഫോസിസ്) പ്ലയര്‍ ഓഫ് ദ ടൂര്‍ണമെന്റായും തെരഞ്ഞെടുക്കപ്പെട്ടു.
ഫോട്ടോ ക്യാപ്ഷന്‍: 1. ടെക്നോപാര്‍ക്ക് പ്രീമിയര്‍ ലീഗ് 2022ല്‍ വിജയികളായ എച്ച് ആന്‍ഡ് ആര് ബ്ലോക്ക് ടീം.
2. ടെക്നോപാര്‍ക്ക് വുമണ്‍സ് ക്രിക്കറ്റ് ലീഗ് 2023ല്‍ ജേതാക്കളായ യു.എസ്.ടി ജി.സി.സി ടീം.