മുംബൈ: മഹാരാഷ്ട്രയില്‍ ചൂട് കാരണം വീടിന് പുറത്ത് കിടന്നുറങ്ങിയ 53 കാരിയെ കടുവ കടിച്ചു കൊന്നു. കഴിഞ്ഞ തിങ്കളാഴ്ച രാത്രി ചന്ദ്രപൂര്‍ ജില്ലയിലെ വനമേഖലയിലാണ് ദാരുണമായ സംഭവം നടന്നത്.
സാവോലി ഫോറസ്റ്റ് റേഞ്ചിന്റെ പരിധിയിലുള്ള വിര്‍ഖല്‍ചക് ഗ്രാമത്തില്‍ താമസിച്ചിരുന്ന 53 കാരിയായ മന്ദബായ് സിദാം ആണ് മരിച്ചത്. ഇവര്‍ രാത്രിയിലെ ചൂട് സഹിക്കാന്‍ കഴിയാതെ വീടിന് പുറത്ത് കിടന്ന് ഉറങ്ങുകയായിരുന്നു. ഈ സമയം ഇവിടെയെത്തിയ കടുവ ഇവരെ ആക്രമിക്കുകയായിരുന്നു. സ്ത്രീ വലിയ ശബ്ദം ഉണ്ടാക്കിയതിനെ തുടര്‍ന്ന് കടുവ ഇവരെ ഉപേക്ഷിച്ച് തിരിച്ച് കാട്ടിലേയ്ക്ക് പോയി. എന്നാല്‍ കടുവയുടെ ആക്രമണത്തില്‍ പരിക്കേറ്റ മന്ദബായ് സംഭവസ്ഥലത്ത് വച്ച് തന്നെ മരിച്ചുവെന്ന് പൊലീസ് പറയുന്നു. തുടര്‍ന്ന് വനം വകുപ്പ് ഉദ്യോഗസ്ഥരും പൊലീസും സ്ഥലത്തെത്തി പരിശോധന നടത്തി.
അതേസമയം, മരിച്ച സ്ത്രീയുടെ കുടുംബത്തിന് നഷ്ടപരിഹാരം നല്‍കിയതായി ചീഫ് കണ്‍സര്‍വേറ്റര്‍ ഒഫ് ഫോറസ്റ്റ് ഡോ. ജിതേന്ദ്ര രാംഗോങ്കര്‍ അറിയിച്ചു.