കൊല്ലം: ജോണി നെല്ലൂരിന്റെ രാജി യുഡിഎഫിനെ ബാധിക്കില്ലെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശന്. കേരള കോണ്‍ഗ്രസ് നേതാവാണ് ജോണി നെല്ലൂര്‍. നിയമസഭാ തെരഞ്ഞെടുപ്പിന് ശേഷം അസംതൃപ്തന്‍ ആയിരുന്ന അദ്ദേഹം, ശക്തനായ നേതാവല്ലെന്നും പ്രതിപക്ഷ നേതാവ് പ്രതികരിച്ചു.
അതേസമയം, സസ്പെന്‍ഷനില്‍ ആയിരുന്ന ബാബു ജോര്‍ജ് കോണ്‍ഗ്രസ് വിട്ടതില്‍ പാര്‍ട്ടിക്ക് ഒന്നും സംഭവിക്കില്ലെന്നും അദ്ദേഹം വ്യക്തമാക്കി. പോകുന്നവര്‍ പോട്ടെ എന്നും വി ഡി സതീശന് പറഞ്ഞു.