ബെംഗളൂരു: കര്‍ണാടകയില്‍ യുവമോര്‍ച്ച നേതാവിനെ വെട്ടിക്കൊന്നു. ബിജെപി യൂത്ത് വിംഗ് അംഗവും കോട്ടൂര്‍ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റുമായ പ്രവീണ്‍ കമ്മാറാണ് മരിച്ചത്. കഴിഞ്ഞദിവസം രാത്രി ധാര്‍വാഡില്‍ ആണ് സംഭവം നടന്നത്. കേസുമായി ബന്ധപ്പെട്ട് മൂന്ന് പേരെ പൊലീസ് കസ്റ്റഡിയിലെടുത്തതായിട്ടാണ് വിവരം. അതേസമയം, രാഷ്ട്രീയ കൊലപാതകമാണ് നടന്നതെന്ന് ബിജെപി ആരോപിച്ചു. പ്രതികളെ ഉടന്‍ അറസ്റ്റ് ചെയ്യണമെന്ന് യുവമോര്‍ച്ചയും ആവശ്യപ്പെട്ടു.