കൊച്ചി: അരിക്കൊമ്പന്‍ വിഷയത്തില്‍ ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവ്. അരിക്കൊമ്പനെ പറമ്പിക്കുളത്തേയ്ക്ക് മാറ്റുന്നതിന് പകരം സുരക്ഷിതമായ മറ്റൊരു സ്ഥലം കണ്ടെത്തി നിര്‍ദേശിക്കാന്‍ സംസ്ഥാന സര്‍ക്കാരിന് കോടതി കൂടുതല്‍ സമയം അനുവദിച്ചു. ജസ്റ്റിസുമാരായ എ കെ ജയശങ്കരന്‍ നമ്പ്യാര്‍, പി ഗോപിനാഥ് എന്നിവരുള്‍പ്പെട്ട ഡിവിഷന്‍ ബെഞ്ച് ആണ് ഹര്‍ജി പരിഗണിച്ചത്.
ചിന്നക്കനാലില്‍ നിന്ന് കാട്ടാനയെ എങ്ങനെ മാറ്റുമെന്ന റിപ്പോര്‍ട്ട് വിദഗ്ദ്ധ സമിതിയെ സീല്‍ ചെയ്ത കവറില്‍ അറിയിക്കണം. സര്‍ക്കാര്‍ തീരുമാനിച്ച സ്ഥലം വിദഗ്ദ്ധ സമിതി അംഗീകരിച്ചാല്‍ ഹൈക്കോടതി തീരുമാനത്തിനായി കാത്തുനില്‍ക്കാതെ നടപടിയുമായി മുന്നോട്ട് പോകാമെന്നും കോടതി വ്യക്തമാക്കി.
അതേസമയം, പാലക്കാട്, വയനാട്, ഇടുക്കി ജില്ലകളിലെ സുരക്ഷിത വനപ്രദേശങ്ങളാണ് സര്‍ക്കാര്‍ പരിഗണിക്കുന്നത്. അരിക്കൊമ്പനെ മാറ്റുന്നതിന് കണ്ണൂരിലെ ആറളം ഫാമും സര്‍ക്കാരിന്റെ പരിഗണനയിലുണ്ട്.