കോഴിക്കോട്: കോഴിക്കോട് തിരുവമ്പാടി അരിപ്പാറ വെള്ളച്ചാട്ടത്തില്‍ രണ്ട് വിദ്യാര്‍ത്ഥികള്‍ മുങ്ങിമരിച്ചു. എട്ട്, ഒമ്പത് ക്ലാസ് വിദ്യാര്‍ത്ഥികളായ അശ്വന്ത് കൃഷ്ണ, അഭിനവ് എന്നിവരാണ് മരിച്ചത്. അഞ്ചു കുട്ടികളാണ് അപകടത്തില്‍പ്പെട്ടത്. ഇതില്‍ മൂന്നു പേരെ രക്ഷപ്പെടുത്തി. ഇവരെ ആശുപത്രയില്‍ പ്രവേശിപ്പിച്ചു.
ഉച്ചയ്ക്ക് മൂന്ന് മണിയോടെയാണ് സംഭവം. കോഴിക്കോട് മാങ്കാവില്‍ നിന്നെത്തിയ 14 പേരടങ്ങുന്ന സംഘത്തിലെ 5 പേരാണ് വെള്ളച്ചാട്ടത്തിന് സമീപം മുങ്ങിപ്പോയത്. കുടുംബ സമേതമാണ് കുട്ടികള്‍ വെള്ളച്ചാട്ടത്തില്‍ എത്തിയത്.