നവ്യാ നായരും സൈജു കുറുപ്പും കേന്ദ്ര കഥാപാത്രമായി എത്തുന്ന ഏറ്റവും പുതിയ ചിത്രം ജാനകി ജാനേന്റെ രണ്ടാം ടീസര്‍ പുറത്തിറങ്ങി. അനീഷ് ഉപാസന തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന സിനിമ നര്‍മ്മത്തിന് പ്രാധാന്യം നല്‍കുന്നുവെന്നാണ് ടീസര്‍ നല്‍കുന്ന സൂചന.
ചിത്രത്തില്‍ ജാനകി എന്ന കഥാപാത്രമായി എത്തുന്നത് നവ്യ നായരാണ്. ഉണ്ണി മുകുന്ദനായി സൈജു കുറുപ്പും വേഷമിടുന്നു. സിനിമയില്‍ ഷറഫുദ്ദീന്‍ ജോണി ആന്റണി, കോട്ടയം നസീര്‍ നന്ദു, പ്രമോദ് വെളിയനാട്, ജോര്‍ജ് കോരാ, ജോര്‍ഡി. പൂഞ്ഞാര്‍, സ്മിനു സിജോ, ഷൈലജ, അഞ്ജലി, എന്നിവരും പ്രധാന വേഷങ്ങളിലെത്തുന്നു.
എങ്ങണ്ടിയൂര്‍ ചന്ദ്രശേഖരന്‍, മനു മഞ്ജിത്ത് എന്നിവരുടെ വരികള്‍ക്ക് കൈലാസ് മേനോന്‍ ഈണം പകര്‍ന്നിരിക്കുന്നു. ഛായാഗ്രഹണം ശ്യാം പ്രകാശ്, എഡിറ്റിംഗ് നനഫല്‍ അബ്ദുള്ള, കലാസംവിധാനം – ജ്യോതിഷ് മേക്കപ്പ് – ശ്രീജിത്ത് ഗുരുവായൂര്‍, കോണ്‍സ്റ്റു ഡിസൈന്‍ – സമീരാ സനീഷ്. ചീഫ് അസ്സോസ്സിയേറ്റ് ഡയറക്ടര്‍ – രഘുരാമ വര്‍മ്മ. അസ്സോസ്സിയേറ്റ് ഡയറക്ടര്‍ – റെമീസ് ബഷീര്‍ പ്രൊഡക്ഷന്‍ എക്‌സിക്യൂട്ടിവ് – അനീഷ് നന്ദിപുരം, ലൈന്‍ പ്രൊഡ്യൂസര്‍ – ഹാരിസ് ദേശം. എക്‌സിക്കാട്ടി പ്രൊഡ്യൂസര്‍ – രത്തിനാ എസ്. ക്യൂബ് ഫിലിംസിന്റെ ബാനറില്‍ ഷെനുഗ. ഷെഗ്‌നാ . ഷെര്‍ഗ എന്നിവരാണ് ചിത്രം നിര്‍മ്മിക്കുന്നത്. പി ആര്‍ ഒ വഴൂര്‍ ജോസ്.