കണ്ണൂര്‍: മകനെ ജാമ്യത്തിലെടുക്കാന്‍ പൊലീസ് സ്റ്റേഷനിലെത്തിയ അമ്മയെ അപമാനിച്ച സംഭവത്തില്‍ ധര്‍മ്മടം എസ്എച്ച്ഒ ആയ കെവി സ്മിതേഷിനെ സസ്‌പെന്‍ഡ് ചെയ്തു. വയോധിക എത്തിയ കാറിന്റെ ഗ്ലാസ് അടിച്ചു തകര്‍ക്കുകയും മര്‍ദ്ദിക്കുകയും ചെയ്തുവെന്ന പരാതിയിലാണ് നടപടി. അതേസമയം, സംഭവ സമയത്ത് എസ്എച്ച്ഒ മദ്യലഹരിയിലായിരുന്നുവെന്ന് കണ്ടെത്തിയതായി കണ്ണൂര്‍ സിറ്റി പൊലീസ് കമ്മീഷണര്‍, അജിത്ത് കുമാര്‍ അറിയിച്ചു.