ന്യു യോര്‍ക്ക്: മലയാളി ഐ.ടി. മാനേജരായ രാഖേഷ് ശിവദാസ് (41) സുമനസ്സുകളുടെ സഹായം തേടുന്നു. 2014 ലാണ് രാകേഷിന് വൃക്ക രോഗമുണ്ടെന്ന് (ig a nephropathy) കണ്ടെത്തുന്നത്. തിരുവനന്തപുരം സ്വദേശികളായ രാകേഷും കുടുംബവും കഴിഞ്ഞ 12 വര്‍ഷമായി യുഎസിലാണ് താമസം. ഡോക്ടറായ ഭാര്യ വൃക്ക നല്‍കാന്‍ തയ്യാറാണെങ്കിലും അതു മാച്ച് ആകുന്നില്ല. കഴിഞ്ഞ ഒന്നര വര്‍ഷത്തിനിടയില്‍ രോഗം കൂടുതല്‍ വഷളാവുകയായിരുന്നു. നിലവില്‍ വൃക്കകളുടെ പ്രവര്‍ത്തനം 10 ശതമാനത്തില്‍ താഴെയാണ്.
നാട്ടിലെത്തി വൃക്ക മാറ്റിവെക്കുന്നതിനെ കുറിച്ച് ചിന്തിച്ചിരുന്നുവെങ്കിലും വിസ സംബന്ധമായ പ്രശ്‌നങ്ങള്‍ കാരണം അതും പ്രായോഗികമല്ലെന്ന് രാകേഷിന്റെ ഭാര്യ പറഞ്ഞു. രാകേഷിന്റെ രക്തഗ്രൂപ് ഓ പോസിറ്റീവും ഭാര്യയുടേത് എ നെഗറ്റീവുമാണ്. എ നെഗറ്റീവ് ഗ്രൂപ്പില്‍ പെട്ട ആര്‍ക്കെങ്കിലും തന്റെ കിഡ്നി നല്‍കി, പകരം അവരുടെ ഓ പോസിറ്റീവ് കിഡ്‌നി രാകേഷിനു നല്‍കാന്‍ കഴിയുമെങ്കില്‍ അതിനും തയ്യാറാണെന്ന് ഭാര്യ കൂട്ടിച്ചേര്‍ത്തു. എന്നാല്‍ അതും ഇതുവരെ ഫലവത്തായിട്ടില്ല.
അടുത്തയിടക്ക് മരണപ്പെട്ട രണ്ട് മാസം ഉള്ള കുട്ടിയുടെ കിഡ്നി മാറ്റിവയ്ക്കുകയുണ്ടായി. കൊച്ചുകുട്ടിയുടെ കിഡ്‌നി ആയതുകൊണ്ടുതന്നെ അപകട സാധ്യത കൂടുതലാണെന്ന് അറിഞ്ഞിട്ടും അത് സ്വീകരിക്കുകയായിരുന്നു. എന്നാല്‍ കിഡ്‌നി മാറ്റി വെച്ച് ദിവസങ്ങള്‍ക്കകം അത് വീണ്ടും മാറ്റേണ്ടി വന്നു. ഇതേ തുടര്‍ന്ന് പത്തു ദിവസത്തോളം രാകേഷ് ഐസിയുവിലായിരുന്നു. ഒരാഴ്ച്ചയ്ക്കുള്ളില്‍ രണ്ടു ശസ്ത്രക്രിയകള്‍. ഈ ശസ്ത്രകിയെ തുടര്‍ന്ന് നിലവിലുള്ള വൃക്കകള്‍ കൂടുതല്‍ തകരാറിലാവുകയായിരുന്നു. ഇപ്പോഴത്തെ സ്ഥിതി മെച്ചപ്പെടുത്താന്‍ രണ്ടുമൂന്ന് മാസത്തിനുള്ളില്‍ വീണ്ടും ട്രാന്‍സ്പ്ലാന്റ് ചെയ്യാനാണ് നിര്‍ദ്ദേശം. രാകേഷിന് പുതു ജീവന്‍ നല്‍കാന്‍ തയ്യാറുള്ള കാരുണ്യവാനായ ഒരാളെ കണ്ടെത്താന്‍ കഴിയുമെന്നാണ് പ്രതീക്ഷയെന്ന് ഭാര്യ പറഞ്ഞു.
രാകേഷ് ശിവദാസന്‍ – rash4444@gmail.com
phone number – +16072882718
അല്ലെങ്കില്‍ ലിവിംഗ് ഡോണര്‍ കോ ഓര്‍ഡിനേറ്ററുമായി ബന്ധപ്പെടുക.
Riverag@upstate.edu;
ടെലിഫോൺ 315 464-5413