തൃശൂര്‍: തൃശൂര്‍ റെയില്‍വേ സ്റ്റേഷനില്‍ ട്രെയിനിടിച്ച് അന്യസംസ്ഥാന തൊഴിലാളി മരിച്ചു. ബിഹാര്‍ സ്വദേശിയായ കൃഷ്ണ സാഹിന്‍ (29) ആണ് മരിച്ചത്. അപകടത്തില്‍ യുവാവിന്റെ രു കാല്‍ അറ്റുപോയിരുന്നു. ഗുരുതരമായി പരിക്കേറ്റ ഇയാളെ തൃശൂര്‍ ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ഉച്ചയോടെ മരണം സംഭവിക്കുകയായിരുന്നു.