തിരുവനന്തപുരം: സംസ്ഥാനത്ത് കടുത്ത ചൂട് തുടരും. അഞ്ച് ജില്ലകളിലാണ് ഉയര്‍ന്ന താപനില മുന്നറിയിപ്പ് ഉള്ളത്. തൃശ്ശൂര്‍, പാലക്കാട്, കണ്ണൂര്‍ ജില്ലകളില്‍ മൂന്ന് മുതല്‍ നാല് ഡിഗ്രി സെല്‍ഷ്യസ് വരെ താപനില ഉയരുമെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നല്‍കി. അതേസമയം, കോട്ടയം, കോഴിക്കോട് ജില്ലകളില്‍ രണ്ട് മുതല്‍ മൂന്ന് ഡിഗ്രി സെല്‍ഷ്യസ് വരെ താപനില ഉയര്‍ന്നേക്കാം.
രാജ്യത്തുടനീളം കനത്ത ചൂടാണ് രേഖപ്പെടുത്തുന്നത്. പല സംസ്ഥാനങ്ങളിലും ഉഷ്ണതരംഗ സാധ്യത റിപ്പോര്‍ട്ട് ചെയ്യുന്നുണ്ട്. പശ്ചിമ ബംഗാള്‍, ഒഡിഷ, ആന്ധ്രാപ്രദേശ്, ബിഹാര്‍ എന്നീ സംസ്ഥാനങ്ങളില്‍ കേന്ദ്ര കാലാവസ്ഥാ വകുപ്പ് ഉഷ്ണതരംഗ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.