ലക്നൗ: പൊലീസുമായി നടന്ന ഏറ്റുമുട്ടലില്‍ ഗുണ്ടാനേതാവ് അതിക് അഹമ്മദിന്റെ മകന്‍ അസാദ് അഹമ്മദ് കൊല്ലപ്പെട്ടു. ഇയാളുടെ കൂട്ടാളിയായ മുഹമ്മദ് ഗുലാമും കൊല്ലപ്പെട്ടുവെന്നാണ് റിപ്പോര്‍ട്ടുകള്‍. യുപിയില്‍ എംഎല്‍എ വധക്കേസിലെ സാക്ഷിയായ ഉമേഷ് പാലിനെ കൊലപ്പെടുത്തിയ കേസിലെ പ്രതികളാണ് ഇരുവരും.
കൊലപാതകത്തിന് ശേഷം ഒളിവില്‍ പോയ ഇവരെ കുറിച്ച് വിവരം നല്‍കുന്നവര്‍ക്ക് യുപി സര്‍ക്കാര്‍ അഞ്ച് ലക്ഷം രൂപ പാരിതോഷികം പ്രഖ്യാപിച്ചിരുന്നു. അതേസമയം, ഏറ്റുമുട്ടലില്‍ പൊലീസുകാര്‍ക്കും പരിക്കേറ്റിട്ടുണ്ട്. അസദിനെ ജീവനോടേ പിടികൂടാന്‍ ശ്രമിച്ചെങ്കിലും പൊലീസിനെ ആക്രമിക്കുകയായിരുന്നുവെന്ന് യുപി എസ് ടി എ ഫ് വ്യക്തമാക്കി. അസദില്‍ നിന്ന് വിദേശ നിര്‍മ്മിത തോക്കുകളും പിടികൂടി. പ്രതികളെ വധിച്ച ഉത്തര്‍പ്രദേശ് എസ് ടി എഫിനെ ഉപമുഖ്യമന്ത്രി കേശവ് പ്രസാദ് മൗര്യ അഭിനന്ദനം അറിയിച്ചു. അതേസമയം, നീതി ലഭിച്ചുവെന്നും മുഖ്യമന്ത്രി യോഗി ആദിത്യനാദിന് നന്ദി അറിയിക്കുന്നതായും ഉമേഷ് പാലിന്റെ കുടുംബം പറഞ്ഞു.