കൊച്ചി: മന്ത്രി ആര് ബിന്ദുവിന്റെ തെരഞ്ഞെടുപ്പ് ഫലം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് എതിര് സ്ഥാനാര്‍ത്ഥിയായിരുന്ന തോമസ് ഉണ്ണിയാടന് നല്കിയ ഹര്‍ജി ഹൈക്കോടതി തള്ളി. ഹര്‍ജിയില്‍ മതിയായ വസ്തുതകള്‍ ഇല്ലെന്ന് ചൂണ്ടിക്കാട്ടിയാണ് ജസ്റ്റിസ് സോഫി തോമസ് ഹര്‍ജി തള്ളിയത്. പ്രൊഫസര്‍ അല്ലാതിരിന്നിട്ടും പ്രൊഫസര്‍ എന്ന പേരില്‍ വോട്ട് ചോദിച്ചു ജനങ്ങളെ പറ്റിച്ചുവെന്നാണ് ഹര്‍ജിയിലെ വാദം. എന്നാല്‍ ഇതുമായി ബന്ധപ്പെട്ട് മന്ത്രി ആര് ബിന്ദുവിന്റെ തടസ്സവാദം കോടതി അംഗീകരിക്കുകയായിരുന്നു.