ഷൈന്‍ ടോം ചാക്കോയും അഹാന കൃഷ്ണയും കേന്ദ്ര കഥാപാത്രങ്ങളായി എത്തുന്ന ഏറ്റവും പുതിയ ചിത്രമാണ് ‘അടി’. പ്രശോഭ് വിജയന്‍ സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ ട്രെയിലര്‍ പുറത്തിറങ്ങി. ചിത്രം ഏപ്രില്‍ 14ന് തിയറ്ററുകളില്‍ എത്തും.
ഇതുവരെ കാണത്തെ ഗെറ്റപ്പിലാകും ഷൈന്‍ എത്തുകയെന്ന് ട്രെയിലര്‍ ഉറപ്പു നല്‍കുന്നു. ചിത്രത്തില്‍ ധ്രുവന്‍, ബിറ്റോ ഡേവിസ്, ശ്രീകാന്ത് ദാസന്‍ എന്നിവരും പ്രധാന വേഷങ്ങളിലെത്തുന്നു. രതീഷ് രവിയുടേതാണ് തിരക്കഥ. ഛായാഗ്രാഹണം ഫായിസ് സിദ്ധിഖ്. സംഗീതം ഗോവിന്ദ് വസന്ത. വരനെ ആവശ്യമുണ്ട്, മണിയറയിലെ അശോകന്‍, കുറുപ്പ് എന്നീ ചിത്രങ്ങള്‍ക്ക് ശേഷം ദുല്‍ഖര്‍ സല്‍മാന്‍ നിര്‍മിക്കുന്ന ചിത്രം എന്ന പ്രത്യേകതയുമുണ്ട്. കലാസംവിധാനം. സുഭാഷ് കരുണ്‍. വസ്ത്രാലങ്കാരം സ്റ്റെഫി സേവ്യര്‍.