ന്യൂ ഡല്‍ഹി: ഇന്ത്യയില്‍ കോവിഡ് കേസുകള്‍ കുതിച്ചുയരുകയാണ്. 24 മണിക്കൂറിനിടെ 7830 പേര്‍ക്ക് കൂടി വൈറസ്ബാധ സ്ഥിരീകരിച്ചു. ഏഴ് മാസത്തിനിടെ റിപ്പോര്‍ട്ട് ചെയ്യുന്ന ഉയര്‍ന്ന നിരക്കാണിത്. ഇതോടെ രാജ്യത്ത് നിലവിലുള്ള ആക്ടീവ് കോവിഡ് കേസുകളുടെ എണ്ണം 40,215 ആയി ഉയര്‍ന്നു.
അതേസമയം, ഡല്‍ഹിയില്‍ 24 മണിക്കൂറിനിടെ 980 പേര്‍ക്കാണ് കോവിഡ് റിപ്പോര്‍ട്ട് ചെയ്തത്. പോസിറ്റിവിറ്റി നിരക്ക് 26 ശതമാനമാണ്. മഹാരാഷ്ട്രയിലും ആയിരത്തിനടുത്ത് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തു. 919 പേര്‍ക്കാണ് ഇന്നലെമാത്രം രോഗം സ്ഥിരീകരിച്ചത്.