ലഖ്നൗ: ഉത്തര്‍പ്രദേശിലെ മഹാരാജ്ഗഞ്ചിയില് പതിനൊന്നു വയസുകാരനെ തെരുവു നായ്ക്കള്‍ കടിച്ചു കൊന്നു. ആദേശാണ് മരിച്ചത്. മാര്‍ക്കറ്റിലേക്ക് പോകുകയായിരുന്ന കുട്ടിയെ തെരുവുനായ്ക്കള്‍ ആക്രമിക്കുകയായിരുന്നു.
ഏറെ സമയം കഴിഞ്ഞിട്ടും കുട്ടി തിരിച്ചെത്താത്തതിനെ തുടര്‍ന്ന് വീട്ടുകാര്‍ നടത്തിയ അന്വേഷണത്തില്‍ മുഖവും കൈയും കടിച്ചെടുത്ത നിലയില്‍ കുട്ടിയുടെ മൃതദേഹം കണ്ടെത്തുകയായിരുന്നു. കുട്ടിയുടെ ശരീരമാസകലം നായയുടെ കടിയേറ്റ പാടുകളാണ്. പോസ്റ്റ്മോര്‍ട്ടം നടപടികള്‍ക്ക് ശേഷം മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടുനല്‍കി.