ഷൊണൂര്‍: സംസ്ഥാനത്ത് ഇന്നു മുതല്‍ പാചകവാതകം ഉള്‍പ്പെടെയുള്ള പെട്രോളിയം ഉല്‍പ്പന്നങ്ങള്‍ സ്വകാര്യ ടാക്‌സി വാഹനങ്ങളില്‍ കൊണ്ടുപോകുന്നതിന് വിലക്ക് ഏര്‍പ്പെടുത്തി. ഇത് സംബന്ധിച്ച 2002 ലെ പെട്രോളിയം ആന്‍ഡ് എക്‌സ്‌പ്ലോസീവ്‌സ് സേഫ്റ്റി ഓര്‍ഗനൈസേഷന്‍ (പെസോ) നിയമം കര്‍ശനമാക്കി. എലത്തൂര്‍ ട്രെയിന്‍ തീവെപ്പിന് പിന്നാലെയാണ് നടപടി.
നിയമം കര്‍ശനമാക്കിയതോടെ, കുപ്പിയുമായി പമ്പകളില്‍ ചെന്നാല്‍ ഇനിമുതല്‍ ഇന്ധനം ലഭിക്കില്ല. അതുപോലെ വീടുകളിലേക്ക് എല്‍പിജി സിലിണ്ടറുകള്‍ സ്വന്തം വാഹനത്തില്‍ കൊണ്ടുപോയാലും നടപടികളുണ്ടാകും.