വാഷിങ്ടണ്‍: യുഎസിലെ കെന്റക്കിയിലെ ബാങ്കിലുണ്ടായ വെടിവയ്പില്‍ അഞ്ചു പേര്‍ മരിച്ചു. ഒരു പൊലീസ് ഓഫീസര്‍ അടക്കം എട്ട് പേര്‍ക്ക് പരിക്കേറ്റു. ഇന്നലെ ഇന്ത്യന്‍ സമയം വൈകിട്ട് 6 മണിയോടെയായിരുന്നു സംഭവം. അതേസമയം, പ്രതിയെ പൊലീസ് വെടിവച്ചു കൊന്നു. ഇയാള്‍ ഈ ബാങ്കിലെ മുന്‍ ജീവനക്കാരന്‍ ആണെന്നാണ് റിപ്പോര്‍ട്ടുകള്‍. ആക്രമണത്തിന്റെ പിന്നിലെ കാരണം വ്യക്തമല്ല.