പാലക്കാട്: ഓടിക്കൊണ്ടിരുന്ന ജീപ്പ് കാട്ടാന കുത്തിമറിച്ചിട്ടു. അട്ടപ്പാടി കിണറ്റുകരയില്‍ ഇന്നലെ രാത്രിയാണ് സംഭവം. ആനവായി സ്വദേശി ചെല്ലന്റെ വാഹനമാണ് കാട്ടാന തകര്‍ത്തത്. യാത്രക്കാരെ ഇറക്കിയ ശേഷം ചെല്ലന്‍ ജീപ്പുമായി മടങ്ങി വരുന്നതിനിടെയായിരുന്നു ആക്രമണം. ആക്രമണത്തിനിടെ ചെല്ലന്‍ ജീപ്പില്‍ നിന്ന് ഇറങ്ങിയോടിയതിനാല്‍ രക്ഷപ്പെട്ടു.