കോഴിക്കോട്: ഹോമിയോപ്പതിയുടെ സ്ഥാപകനും ജർമ്മൻ ഭിഷഗ്വരനുമായ സാമുവൽ ഹാനിമാന്റെ ജന്മവാർഷികത്തോടനുബന്ധിച്ചാണ് ലോക ഹോമിയോപ്പതി ദിനം ആചരിക്കുന്നത്. ആതുരസേവന രംഗത്ത് ഹോമിയോപ്പതിയുടെ വിലയേറിയ സംഭാവനകളെ അംഗീകരിക്കുന്നതിനാണ് ഈ ദിനം സമർപ്പിക്കുന്നത്.
ഒരു മെഡിക്കൽ സംവിധാനമെന്ന നിലയിൽ ഹോമിയോപ്പതിയെക്കുറിച്ച് അവബോധം സൃഷ്ടിക്കുകയും അതിന്റെ വിജയശതമാനം മെച്ചപ്പെടുത്തുന്നതിന് പരിശ്രമിക്കുകയും ചെയ്യുക എന്നതാണ് ഈ ദിനാചരണത്തിന്റെ ലക്ഷ്യം. ഇന്ത്യയിൽ, ഇന്ത്യാ ഗവൺമെന്റിന്റെ ആയുഷ് മന്ത്രാലയമാണ് ലോക ഹോമിയോപ്പതി ദിനാചരണത്തിന് മേൽനോട്ടം വഹിക്കുന്നത്. ഇന്ത്യയിൽ ഏറ്റവും വ്യാപകമായി ഉപയോഗിക്കുന്ന മെഡിക്കൽ സംവിധാനങ്ങളിൽ ഒന്നാണ് ഹോമിയോപ്പതി, ഇത് കുറഞ്ഞ പാർശ്വഫലങ്ങളുള്ള ഒരു സുരക്ഷിതമായ ചികിത്സാരീതിയാണെന്ന് വിശ്വസിക്കപ്പെടുന്നു. അതുകൊണ്ട് തന്നെ ഇത് ജനങ്ങൾക്കിടയിൽ കൂടുതൽ പ്രചരിക്കണമെന്നും ആരോഗ്യമുള്ള ജനത വളർന്നുവരണമെന്നും എൻസിഡിസി മാസ്റ്റർ ട്രെയിനർ, ബാബ അലക്സാണ്ടർ അഭിപ്രായപെട്ടു.
സുധാ മേനോൻ, മുഹമ്മദ് റിസ്വാൻ, ഡോ ശ്രുതി ഗണേഷ്, ബിന്ദു സരസ്വതിഭായി എന്നിവർ ഈ യോഗത്തിൽ പങ്കെടുത്തു.