തമിഴ് താരം യോഗി ബാബു മലയാളത്തിലേക്ക് ചുവടുവെക്കുന്നു. പൃഥ്വിരാജിനേയും ബേസില്‍ ജോസഫിനേയും പ്രധാന കഥാപാത്രങ്ങളാക്കി വിപിന്‍ ദാസ് സംവിധാനം ചെയ്യുന്ന ‘ഗുരുവായൂരമ്ബലനടയില്‍’ എന്ന ചിത്രത്തിലൂടെയാണ് താരത്തിന്റെ അരങ്ങേറ്റം. സംവിധായകന്‍ വിപിന്‍ദാസാണ് തന്നെയാണ് ഇക്കാര്യം പങ്കുവച്ചത്. കുറിപ്പിനൊപ്പം യോഗി ബാബുവിനൊപ്പമുള്ള ചിത്രവും വിപിന്‍ദാസ് പോസ്റ്റ് ചെയ്തു.
ഹാസ്യ നടനായി അഭിനയ രംഗത്തേക്ക് എത്തിയ നടനാണ് യോഗി ബാബു. അടുത്തിടെ ദി ഗ്രേറ്റ് ഇന്ത്യന്‍ കിച്ചന്റെ തമിഴ് റീമേക്കിലും വിജയ് ചിത്രം വരിസിലും പ്രധാന വേഷത്തില്‍ എത്തിയിരുന്നു.
അതേസമയം, ‘ജയ ജയ ജയ ജയ ഹേ’ എന്ന ചിത്രത്തിന് ശേഷം വിപിന്‍ ദാസ് സംവിധാനം ചെയ്യുന്ന ചിത്രമാണ് ‘ഗുരുവായൂരമ്ബല നടയില്‍’. കുഞ്ഞിരാമായണം എന്ന ചിത്രത്തിന്റെ രചയിതാവ് ദീപു പ്രദീപ് ആണ് ഈ ചിത്രത്തിന് തിരക്കഥ ഒരുക്കുന്നത്. ഇ 4 എന്റര്‍ടെയ്ന്‍മെന്റും പൃഥ്വിരാജ് പ്രൊഡക്ഷന്‍സും ചേര്‍ന്നാണ് നിര്‍മ്മാണം.