കോഴിക്കോട്: കോഴിക്കോട് വന്‍ ലഹരിമരുന്ന് വേട്ട. 372 ഗ്രാം എം ഡി എം എയുമായി രണ്ടു പേര്‍ പിടിയിലായി. പെരുമണ്ണ സ്വദേശി കെപി സഹദ്, കൊടിയത്തൂര്‍ സ്വദേശി നസ്ലിം മുഹമ്മദ് എന്നിവരാണ് അറസ്റ്റിലായത്. ഇന്നലെ രാത്രി 12 മണിയോടെയാണ് സംഭവം.
പൊലീസിന് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തില്‍ നടത്തിയ പരിശോധനയിലാണ് കാറില്‍ കടത്താന്‍ ശ്രമിച്ച ലഹരിമരുന്ന് പിടികൂടിയത്. കുന്ദമംഗലം തോട്ടുംപുറം ഭാഗത്തു വെച്ചാണ് ഇവര്‍ പിടിയിലാകുന്നത്. ഇവരുടെ കാറും പൊലീസ് കസ്റ്റഡിയിലെടുത്തു. ബംഗളൂരുവില്‍ നിന്ന് കോഴിക്കോട്ടേക്ക് ലഹരി എത്തിച്ച സംഘമാണ് പിടിയിലായതെന്ന് പൊലീസ് പറഞ്ഞു.