ഹരിപ്പാട്: ബൈക്കുകള്‍ കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ യുവാവ് മരിച്ചു. മുട്ടം കണിച്ചനെല്ലൂര്‍ കൊച്ചു തറയില്‍ ഉണ്ണിയുടെ മകന്‍ അരുണ്‍ കൃഷ്ണന്‍ (കുട്ടു 21)ആണ് മരിച്ചത്. അപകടത്തില്‍ അരുണിനൊപ്പം ബൈക്കിലുണ്ടായിരുന്ന മുട്ടം ചിറയില്‍ വീട്ടില്‍ സച്ചുവിനും (17), കൂട്ടിയിടിച്ച ബൈക്കിലെ യാത്രക്കാരനായ പെരളശ്ശേരില്‍ ധനഞ്ജന്‍ (67) എന്നിവര്‍ക്കും പരിക്കേറ്റു.
മുട്ടം കായംകുളം റോഡില്‍ വാതല്ലൂര്‍ ജംഗ്ഷന് സമീപം ഞായറാഴ്ച ഉച്ചയ്ക്ക് 12 മണിയോടെയാണ് അപകടം നടന്നത്. മുട്ടത്ത് നിന്ന് എവൂര്‍ ഭാഗത്തേക്ക് പോകുകയായിരുന്ന ബൈക്ക് എതിരെ വന്ന ബൈക്കുമായി കൂട്ടിയിടിച്ച് നിയന്ത്രണം തെറ്റി വൈദ്യുത പോസ്റ്റില്‍ ഇടിച്ച ശേഷം സമീപത്തെ മുള്ളുവേലിയിലേക്ക് ഇടിച്ചുകയറുകയായിരുന്നു. അരുണ്‍ സംഭവസ്ഥലത്ത് വെച്ച് തന്നെ മരിച്ചു. പരിക്കേറ്റവരെ ഹരിപ്പാട് താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. അരുണ്‍ കൃഷ്ണന്റെ മൃതദേഹം ഹരിപ്പാട് താലൂക്ക് ആശുപത്രി മോര്‍ച്ചറിയില്‍. ശ്രീജയാണ് അരുണിന്റെ അമ്മ. സഹോദരി :അതുല്യ