ഈ വര്‍ഷത്തെ രണ്ടാമത്തെ മെഗാഹിറ്റ് ചിത്രമായി മാറിക്കൊണ്ടിരിക്കുകയാണ് പൂക്കാലം. വന്‍ വിജയചിത്രമായ ‘ആനന്ദ’ത്തിന് ശേഷം ഏഴ് വര്‍ഷത്തെ ഇടവേള കഴിഞ്ഞ് ഗണേശ് രാജ് ഒരുക്കിയ രണ്ടാമത്തെ ചിത്രമാണ് ‘പൂക്കാലം’. ഗണേശ് രാജ് തന്നെയാണ് ചിത്രത്തിന്റെ കഥയും തിരക്കഥയും ഒരുക്കിയിരിക്കുന്നത്.
ഗണേശിന്റെ തന്നെ അദ്യ ചിത്രത്തെക്കാള്‍ ഗംഭീര അഭിപ്രായങ്ങളാണ് പൂക്കാലം എല്ലാവിധ പ്രേക്ഷകര്‍ക്കിടയിലും സ്വന്തമാക്കിക്കൊണ്ടിരിക്കുന്നത്. വമ്പന്‍ കാസ്റ്റിംഗും ആകര്‍ഷണീയമായ വേറിട്ടൊരു ആശയവും കൊണ്ട് ആദ്യദിനം തന്നെ ധാരാളം കുടുംബ പ്രേക്ഷകരടക്കം ഗംഭീര ജനതിരക്കോടെയാണ് മിക്ക തിയേറ്ററുകളിലും പ്രദര്‍ശനമാരംഭിച്ചത്. രണ്ടാം ദിവസവും നിറഞ്ഞ സദസ്സില്‍ പ്രദര്‍ശനം തുടരുകയാണ്. അദ്യ ദിവസത്തേക്കാള്‍ ജനത്തിരക്ക് സൃഷ്ടിച്ച രണ്ടാം ദിവസവും വരും ദിവസങ്ങളിലും നിലനിര്‍ത്തുന്ന ശക്തമായ ബുക്കിംഗ് കണക്കുകളും ചിത്രം ഒരു ബ്ലോക്ബസ്റ്റര്‍ വിജയമാണ് ലക്ഷ്യം വെക്കുന്നത്.
വിജയരാഘവന്റെ കരിയറില്‍ ഇന്നോളം കണ്ടിട്ടില്ലാത്ത വേറിട്ട രൂപ ഭാവത്തിലുള്ള കഥാപാത്രം തന്നെയാണ് ചിത്രത്തിന് ലഭിച്ച ഏറ്റവും ശ്രദ്ധേയ ഘടകവും. ചിത്രത്തിലെ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിച്ച വിജയരാഘവന്, കെപിഎസി ലീല എന്നീ താരങ്ങളുടെ നൂറ് വയസോളം പ്രായമുള്ള വൃദ്ധ ദമ്പതികളുടെ വേഷങ്ങള്‍ തന്നെയാണ് ചിത്രത്തിന്റെ ഏറ്റവും വലിയ ആകര്‍ഷണ ഘടകമായിരിക്കുന്നത്. വിനീത് ശ്രീനിവാസന്, ബേസില്‍ ജോസഫ് എന്നിവരും മികച്ച സഹതാരളുടെ വേഷങ്ങളില്‍ ഗംഭീര പ്രകടനങ്ങള്‍ കാഴ്ച്ചവെച്ച് കയ്യടികള്‍ നേടിയെടുക്കുകയാണ്. അബു സലിം, ജോണി ആന്റണി, റോഷന് മാത്യു, അന്നു ആന്റണി, അരുണ്‍ കുര്യന്, ശരത് സഭ, സരസ ബാലുശ്ശേരി, ഗംഗ മീര, രാധ ഗോമതി, അരിസ്റ്റോ സുരേഷ്, അരുണ്‍ അജികുമാര്‍ തുടങ്ങിയവരാണ് മറ്റ് മുഖ്യ കഥാപാത്രങ്ങള്‍ അവതരിപ്പിച്ചിരിക്കുന്നത്.
തോമസ് തിരുവല്ല ഫിലിംസിന്റെ ബാനറില്‍ തോമസ് തിരുവല്ലയും കാസ്റ്റ് ആന്‍ഡ് ക്രൂ ഫിലിംസിന്റെ ബാനറില്‍ വിനോദ് ഷൊര്‍ണൂരുമാണ് ചിത്രത്തിന്റെ നിര്‍മ്മാണം നിര്‍വഹിച്ചിരിക്കുന്നത്. എണ്പതുവര്ഷത്തിലധികമായ ഇട്ടൂപ്പിന്റെയും കൊച്ചു ത്രേസ്യയുടെയും ദാമ്പത്യജീവിതവും അവരുടെ മക്കളും കൊച്ചുമക്കളുമടങ്ങുന്ന വലിയ കുടുംബത്തിലെ രസകരവും വൈകാരികവുമായ ഘട്ടങ്ങളിലൂടെയാണ് ചിത്രത്തിന്റെ കഥ സഞ്ചരിക്കുന്നത്. സച്ചിന് വാര്യരാണ് ചിത്രത്തിലെ മനോഹരമായ ഗാനങ്ങളും പശ്ചാത്തല സംഗീതവും ഒരുക്കിയിരിക്കുന്നത്. ആനന്ദ് സി ചന്ദ്രനാണ് ഛായാഗ്രഹണം. എഡിറ്റിംഗ് – മിഥുന് മുരളി. എക്സിക്യൂട്ടിവ് പ്രൊഡ്യൂസര്‍ – വിനീത് ഷൊര്‍ണൂര്‍. റഫീഖ് അഹമ്മദ്, കൈതപ്രം ദാമോദരന്‍ നമ്പൂതിരി, വിനായക് ശശികുമാര്‍ എന്നിവരാണ് ഗാനരചന നിര്‍വഹിച്ചത്. മേക്കപ്പ് – റോണക്സ് ക്സേവ്യര്‍.