മുംബൈ: മഹാരാഷ്ട്രയിലെ അലോകയില്‍ മരം കടപുഴകി വീണുണ്ടായ അപകടത്തില്‍ ഏഴുപേര്‍ മരിച്ചു. ഇന്നലെ രാത്രി ഏഴു മണിയോടെയായിരുന്നു സംഭവം.
ക്ഷേത്രത്തില്‍ മതപരമായ ചടങ്ങ് നടക്കുന്നതിനിടെയാണ് ശക്തമായ മഴയും കാറ്റുമുണ്ടായത്. ഇതേ തുടര്‍ന്ന് ഭക്തര്‍ തകര ഷീറ്റു മേഞ്ഞ ഷെഡിലേക്ക് കയറിനില്‍ക്കുകയായിരുന്നു. ഇതിനിടെയാണ് മരം കടപുഴകി ഷെഡിന് മുകളിലേക്ക് വീണത്. അപകടത്തില്‍ 30പേര്‍ക്ക് പരിക്കേറ്റു.
അതേസമയം, അപകടസമയത്ത് 40 ഓളം പേര്‍ ഷെഡിനുളളില്‍ ഉണ്ടായിരുന്നുവെന്ന് പൊലീസ് അറിയിച്ചു. പരിക്കേറ്റവരെ അലോക മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ചു.