കോഴിക്കോട്: കുന്നമംഗലത്ത് പ്രവാസിയെ തട്ടിക്കൊണ്ടു പോയി നാലു മണിക്കൂറിനുശേഷം വിട്ടയച്ചു. ശനിയാഴ്ച ദുബായിൽ നിന്നെത്തിയ ഷിജിൽ ഷായെയാണ് തട്ടിക്കൊണ്ടു പോയത്.
പിന്നിൽ സ്വർണക്കടത്ത് സംഘമെന്നാണ് സംശയം. ഇന്ന് ഉച്ചയ്ക്ക് പന്ത്രണ്ടോടെയാണ് സംഭവം. കുന്നമംഗലം പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
പെരിങ്ങളത്തുവച്ച് ബൈക്കിലും കാറിലും എത്തിയ ഒരു സംഘം ആളുകൾ തട്ടിക്കൊണ്ടുപോയ ഷിജിലിനെ മർദനത്തിന് ഇരയാക്കിയ ശേഷം താമരശേരിയിൽ വിട്ടയയ്ക്കുകയായിരുന്നു.
സംഭവത്തില്‍ അന്വേഷണം പുരോഗമിക്കുകയാണ്. തട്ടിക്കൊണ്ടു പോകൽ സംഘം എത്തിയ കാറിന്റെ വിവരങ്ങൾ പൊലീസിന് ലഭ്യമായിട്ടുണ്ട്.